പഞ്ചാബ്‌: ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യയില്‍ ആദ്യമായി ഒറ്റ പ്രസവത്തില്‍ അഞ്ച്‌ കുട്ടികള്‍. പഞ്ചാബ്‌ സ്വദേശികളായ സുഖ്‌പാല്‍ സിങ്‌-കുല്‍ദീപ്‌ കൗര്‍ ദമ്പതികള്‍ക്കാണ്‌ ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുട്ടികള്‍ പിറന്നത്‌. ഗര്‍ഭം പൂര്‍ണാവസ്ഥയില്‍ എത്തുന്നതിനു മുമ്പ് ഏഴാം മാസത്തിലായിരുന്നു 850 ഗ്രാം വീതം തൂക്കമുള്ള അഞ്ചുകുട്ടികള്‍ക്ക് കുല്‍ദീപ് ജന്മം നല്‍കിയത്. മാതാവും കുട്ടികളും സുഖം പ്രാപിച്ചുവരുന്നു.

വിഷമം പിടിച്ച കേസ്‌ ആയതിനാല്‍ കുല്‍ദീപിനെ അഡ്‌മിറ്റ്‌ ചെയ്യാന്‍ പല ആശുപത്രികളും തയ്യാറായില്ല. കുല്‍ദീപിന്റെ നില ഗുതരമായിരുന്നു. ഒടുവില്‍ ബൂച്ചോ പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രി കുല്‍ദീപിനെ സ്വീകരിച്ചു. അതേസമയം അള്‍ട്രാസൗണ്ട്‌ സ്‌കാനിങ്ങില്‍ നാലു കുട്ടികള്‍ ആണെന്നായിരുന്നു കണ്ടെത്തല്‍. കുല്‍ദീപിന്റെ മൂന്നാമത്തെ പ്രസവമാണിത്‌. ദമ്പതികള്‍ക്ക്‌ ഏഴും നാലും പ്രായമുള്ള രണ്ട്‌ പെണ്‍കുട്ടികളുണ്ട്‌. ഇവരെ സഹായിക്കാനായി ജനങ്ങള്‍ മുന്നോട്ട്‌ വരണമെന്ന്‌ അധികൃതര്‍ അറിയിച്ചു. കുട്ടികളടെ പിതാവ്‌ സുഖ്‌പാല്‍ സിങ്‌ കര്‍ഷകനാണ്‌.

Loading...