ഷാര്‍ജയില്‍ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊന്ന് വീടിന്‍റെ തറയ്ക്കടിയില്‍ ഒളിപ്പിച്ചു

ഷാ​ർ​ജ: യു​എ​ഇ​യി​ൽ മ​ല​യാ​ളി യു​വ​തി​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം വീ​ടി​ന്‍റെ ത​റ​യി​ൽ ഒ​ളി​പ്പി​ച്ചു. ഷാ​ർ​ജ​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ​രു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മാ​സം മുമ്പാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണു സൂ​ച​ന. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മക്കളുമായി കേരളത്തിലേക്ക് മടങ്ങിയിരുന്നു. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് വീ​ട് വാ​ട​ക​യ്ക്കു ന​ൽ​കും എ​ന്ന ബോ​ർ​ഡ് തൂ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ നാ​ടു​വി​ട്ട​ത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

Loading...

പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വീ​ടി​ന്‍റെ ത​റ​യ്ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച മൃ​ത​ദേ​ഹം പോ​ലീ​സ് നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​താ​യി ഷാ​ർ​ജ പോ​ലീ​സ് അ​റി​യി​ച്ചു. സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ​നി​ൽ​ക്കു​ന്ന മ​ല​യാ​ളി​ക്ക് മ​റ്റൊ​രു ഭാ​ര്യ​കൂ​ടി​യു​ണ്ട്.