ന്യൂസീലാന്‍ഡില്‍ ഇന്ത്യാക്കാരി വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

ഓക്ക്‌ലാന്‍ഡ്(ന്യൂസീലാന്‍ഡ്): ഇന്ത്യാക്കാരി വിദ്യാര്‍ഥിനിയെ ക്ലാസ് റൂമിന്റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ മറ്റൊരു യുവാവിനും കുത്തേറ്റു. കൊല്ലപ്പെട്ട ഇന്ത്യന്‍ യുവതിയുടെ ഭര്‍ത്താവാണ് കൊല നടത്തിയതെന്ന് വിശ്വസിക്കുന്നതായി ഓക്ക്‌ലാന്‍ഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതിക്ക് സംഭവത്തില്‍ കുത്തേറ്റ യുവാവുമായിട്ടുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതായി കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. എ.ഡബ്‌ല്യു.ഐ ഇന്റെര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിലെ ഐ.റ്റി വിദ്യാര്‍ഥികളാണിവര്‍. യുവതി കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് ഈ സ്ഥാപനത്തില്‍ പഠിക്കുന്നു. കുത്തേറ്റ വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ട യുവതിക്ക് 20-വയസ്സാണ് പ്രായം.

Loading...