അമേരിക്കയില്‍ ഭാവി വരനൊപ്പം വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കവെ ഇന്ത്യന്‍ യുവതി വഴുതി വീണ് മരിച്ചു

വാഷിംഗ്ടണ്‍: ഭാവി വരനൊപ്പം അമേരിക്കയില്‍ വെള്ളച്ചാട്ടത്തിനരികില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി വീണ് ഇന്ത്യന്‍ യുവതിക്ക് ദാരുണാന്ത്യം.ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപ് കമലയാണ് മരിച്ചത്. 27 വയസായിരുന്നു. അമേരിക്കയില്‍ ഒരു സോഫ്‌ട്വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

കമലയും ഭാവിവരനും അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാല്‍ഡ് റിവര്‍ വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിര്‍ത്തി. തുടര്‍ന്ന് വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇരുവരും വഴുതി വീഴുകയായിരുന്നു. യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കമലയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Loading...

യുവാവിനെ രക്ഷപ്പെടുത്തുന്നതിന് ഇടെയാണ് അബോധാവസ്ഥയില്‍ കിടക്കുന്ന കമലയെ രക്ഷാപ്രവര്‍ത്തകര്‍ കാണുന്നത്. ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. കമലയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എന്‍ജിനിയറിംഗ് ബിരുദധാരിയ കമല ഉന്നത പഠനത്തിനായാണ് അമേരിക്കയിലേക്ക് പോയത്. കമലയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് തെലുഗു അസോസിയേഷന്‍ പറഞ്ഞതായി കമലയുടെ പിതാവ് വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് കമലയുടെ കുടുംബം കഴിയുന്നത്.