കൊവിഡ് പ്രതിരോധത്തില്‍ പരസ്പര സഹകരണം; കുവൈറ്റിലേക്ക് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയച്ചു

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തില്‍ പരസ്പരം സഹകരിക്കാന്‍ ഇന്ത്യയും കുവൈറ്റും. ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈറ്റ് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹായിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യ ഇപ്പോള്‍ കുവൈറ്റിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചിരിക്കുന്നത്. മെഡിക്കല്‍ ദ്രുതപ്രതികരണ സംഘത്തെ ശനിയാഴ്ചയാണ് ഇന്ത്യ കുവൈറ്റിലേക്ക് അയച്ചത്. 15 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. കുവൈറ്റ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇന്ത്യയുടെ നടപടി.

കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവനയിൽ പറയുന്നു.

Loading...

ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം കുവൈത്തിൽ എത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു.ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈത്ത് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കാനായി ഇതുപോലുള്ള നിരവധി വൈദ്യസംഘങ്ങളെ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്‌. സഹായം ആവശ്യമുള്ള സൗഹൃദരാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

കുവൈത്തിൽ ഇതുവരെ 1154 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 634 പേർ ഇന്ത്യക്കാരാണ്.ഇന്ത്യ നേരത്തെ മെഡിക്കൽ സംഘത്തെ മാലിദ്വീപിലേക്ക് അയച്ചിരുന്നു, മറ്റൊരു സംഘത്തെ നേപ്പാളിലേക്ക് അയയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്.e