കൊവിഡ്; ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനവിലക്ക് നീട്ടി

ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനവിലക്ക് വീണ്ടും നീട്ടി. ജൂലൈ 6 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ പതിനാലു ദിവസം താമസിച്ചവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ യു എ ഇ യിലേക്ക് പ്രവേശിക്കാനുമാകില്ല. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഇന്ത്യയില്‍ നിന്ന് യു എ ഇ ലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
യു എ ഇ സിവില്‍ ഏവിയെഷന്‍ അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.