ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ; മടങ്ങാവുന്നവർക്കുള്ള നിബന്ധനകൾ ഇങ്ങനെ

അബുദാബി: ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനിടെ യുഎയിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തി വിലക്ക് നീക്കി യുഎഇ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ആണ് ഇളവ് നൽകിയിരിക്കുന്നത്. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി നൽകിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് തിരിച്ചെത്താൻ അനുമതിയും നൽകിയിട്ടുണ്ട്,ആ​ഗസ്റ്റ് അഞ്ച് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നതെന്നും ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട, വിയറ്റ്നാം , ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചതെന്നും യുഎഇ ദുരന്ത നിവാരണ അതോറിറ്റിവ്യക്തമാക്കി.

യാത്രാവേളയിൽ അംഗീകാരമുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യുഎഇയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഇതിൽ ഉൾപ്പെടുന്നു. ഡോക്ടർമാർ, നഴ്സുമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർക്ക് പ്രവേശന വിലക്കില്ല. സർവകലാശാലകൾ, കോളേജുകൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകർക്കും മടങ്ങി വരാം. അതേസമയം വിസിറ്റിങ് വിസക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനാവില്ല.

Loading...