ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ഒഴിവായത് വന്‍ ദുരന്തം

ബംഗലൂരു: ബംഗലൂരു ആകാശത്ത് ചൊവ്വാഴ്ച വന്‍ ദുരന്തം ഒഴിവായി. ഇന്‍ഡിഗോയുടെ രണ്ട് വിമാനങ്ങളാണ് തലനാരിഴയ്ക്ക് കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത്. 330 ജീവനുകളാണ് രക്ഷപ്പെട്ടത്. വിമാനത്തില്‍ നിന്നുമുയര്‍ന്ന മുന്നറിയിപ്പാണ് ഇരു പൈലറ്റുമാരേയും സഹായിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.

കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ വിമാനവും ബംഗളുരുവില്‍നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഇന്‍റിഗോ വിമാനവുമാണ് അപകടത്തില്‍ പെട്ടത്. ഇന്‍റിഗോ വക്താവ് സംഭവം സ്ഥിരീകരിച്ചു.

Loading...

വിമാനങ്ങള്‍ തമ്മിലുള്ള ദൂരപരിധി ട്രാഫിക് കൊളീഷന്‍ അവോയിഡനന്‍സ് സിസ്റ്റമാണ് (ടിസിഎഎസ്) നിരീക്ഷിക്കേണ്ടത്. ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചിയില്‍ നിന്നുള്ള വിമാനത്തില്‍ 166 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.