Connect with us

International

സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലയറുത്തു

Published

on

ന്യുഡല്‍ഹി: കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പഞ്ചാബികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. ഹോഷിയാര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് തലവെട്ടി ശിക്ഷ നടപ്പാക്കിയത്. സഹപ്രവര്‍ത്തകനായ ഇന്ത്യക്കാരനെ വധിച്ച കേസിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് റിയാദിലെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സൗദിയിലെ ചട്ടം അനുവദിക്കാത്തതിനാല്‍ ഇരുവരുടെയും മൃതദേഹങ്ങളും കുടുംബങ്ങള്‍ക്ക് വിട്ടുകിട്ടാന്‍ സാധ്യതയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇവരുടെ സുഹൃത്തായ ആരിഫ് ഇമാമുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കിനിടെയായിരുന്നു കൊലപാതകം. ഏതാനും ദിവസങ്ങള്‍ക്കും ശേഷം മദ്യപിച്ച് വഴക്കിട്ട രണ്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്.

സത്‌വിന്ദര്‍ കുമാറിനെയും ഹര്‍ജീത് സിംഗിനെയും കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നതോടെ സത്‌വിന്ദറുടെ ഭാര്യ സീമാ റാണി വിദേശകാര്യ മന്ത്രാലയം വഴി നല്‍കിയ അപേക്ഷയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയെന്ന മറുപടി തിങ്കളാഴ്ച ലഭിച്ചത്. ആരിഫ് ഇമാമുദീനെ വധിച്ച കേസില്‍ 2015 ഡിസംബര്‍ ഒമ്പതിന് ഇരുവരേയും അറസ്റ്റു ചെയ്തുവെന്ന് കത്തില്‍ വ്യക്തമാക്കി.

റിയാദ് ജയിലിലേക്ക് മാറ്റിയ ഇവരെ വിചാരണ നടത്തി. ഇരുവരും കുറ്റം സമ്മതിച്ചു. 2017 മേയ് 31ന് നടന്ന വാദത്തില്‍ എംബസി പ്രതിനിധിയും പങ്കെടുത്തിരുന്നു. ഈ സമയം കേസ് ഫയല്‍ അപ്പീല്‍ കോടതിയിലേക്ക് മാറ്റി. ഹൈവേ മോഷണമെന്ന കുറ്റവും അധികമായി ചുമത്തിയാണ് അപ്പീല്‍ കോടതിയിലേക്ക് മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇരുവരുടേയും വിചാരണ നടപടികള്‍ വീക്ഷിക്കാന്‍ എംബസി അധികൃതര്‍ പതിവായി ജയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ 2019 ഫെബ്രുവരി 28ന് എംബസിയെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കി. മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ നിരവധി തവണ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നല്‍കിയെങ്കിലും അവിടുത്തെ നിയമം അതിന് അനുവദിക്കുന്നില്ലെന്നും റിയാദ് കോണ്‍സുലര്‍ ഡയറക്ടര്‍ പ്രകാശ് ചന്ദ് വ്യക്തമാക്കി.

Continue Reading

International

ഗർഭിണിയാണെന്ന് അവൾ അറിഞ്ഞില്ല… കുളിക്കിടെ പ്രസവിച്ചു.. പിന്നീട് സംഭവിച്ചത്

Published

on

ഇരുപത്തിനാലുകാരിയായ ഷാർലറ്റ് ദുബാർഡിന് ലണ്ടനിലെ ഒരു ഹോട്ടലിൽ ഭക്ഷണം വിളമ്പലാണ് ജോലി. തന്‍റെ ജീവിതത്തിൽ നടന്നുവെന്ന് ഷാർലറ്റ് അവകാശപ്പെടുന്ന കാര്യങ്ങൾ ഏറെ അവിശ്വസനീയമാണ്.

വീട്ടിലെ ബാത്ത് ടബ്ബിൽ സോപ്പും പതപ്പിച്ചുകൊണ്ട് കുളിച്ചുകൊണ്ടിരിക്കെയാണ് വയറിനുള്ളിൽ ഏറെ അസ്വാഭാവികമായ എന്തിലൊക്കെയോ ചലനങ്ങളും അസഹ്യമായ വേദനയും ഒക്കെ ഷാർലറ്റിന് തോന്നുന്നത്. തന്റെ ഐ ഫോൺ കയ്യിലെടുത്ത് എന്താണ് പ്രശ്നമെന്ന് കാമറയിലൂടെ നോക്കാൻ ശ്രമിക്കവേ ഷാർലറ്റ് കണ്ടത് അടിവയറ്റിനു താഴെ നിന്നും പുറത്തേക്ക് തള്ളി വരുന്ന ഒരു കുഞ്ഞിന്റെ നിറുകന്തലയാണ്. അതുകണ്ട് അവൾ ആകെ പരിഭ്രമിച്ചുപോയി.

ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു.

തന്റെ ഇരുപത്തെട്ടുകാരൻ ബോയ്ഫ്രണ്ട് മിഗ്വേൽ ഏയ്ഞ്ചലുമൊത്ത് ഷാർലറ്റ് ജീവിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടു കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെ താന്‍ ഗർഭിണിയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല.

ഗര്‍ഭിണിയാണെന്നതിന്‍റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. പുറത്തുവന്ന കുഞ്ഞിനെ കയ്യിലെടുത്ത്, തന്റെ ടോയ്‌ലറ്റ് കബോർഡിൽ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റിൽ നിന്നും കത്രികയെടുത്ത് എങ്ങനെയോ അവൾ അതിന്റെ പൊക്കിൾക്കൊടി മുറിച്ചു. എന്നിട്ട് ഫോണെടുത്ത് ഉടൻ മിഗ്വേലിനെ അടിയന്തിരമായി വിളിച്ചുവരുത്തി.

കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് തന്റെ ശരീര ഭാരം നാലഞ്ച് കിലോ കൂടിയത് തന്റെ ക്രമമില്ലാത്ത തീറ്റകൊണ്ടാവും എന്നെ അവൾ കരുതിയുള്ളൂ. മധുരത്തോടുള്ള കൊതി കൂടിയതും മൂക്കുമുട്ടെ വാരിത്തിന്നതും ഒക്കെ വയറ്റിലിരുന്ന ചെറുക്കന്റെ വേലയായിരുന്നു എന്നവൾക്ക് മനസ്സിലായിരുന്നില്ല.

ഇതിനു മുമ്പ് അവൾ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളിൽ കൂട്ടിരുന്നിട്ടില്ല.

അടിവയറ്റിൽ അതി ശക്തമായ വേദന വന്നപ്പോഴാണ് അവൾ ഐഫോൺ എടുത്ത് ഒന്ന് പരിശോധിക്കാൻ തീരുമാനിച്ചതും, അപ്രതീക്ഷിതമായ അതിഥിയുടെ രംഗപ്രവേശം അതിൽ പതിഞ്ഞുകണ്ടതും. ബാത്ത് ടബ്ബിൽ വെച്ച് അപ്രതീക്ഷതമായി പേറ്റുനോവുണ്ടായതിൽ പിന്നെ താൻ ചെയ്തുകൂട്ടിയതൊക്കെയും തന്റെ ജന്മവാസന കൊണ്ട് മാത്രമായിരുന്നു എന്ന് ഷാർലറ്റ് പറഞ്ഞു.

Continue Reading

International

കോണ്ടത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സാധനം കണ്ട് അധികൃതര്‍ ഞെട്ടി, ദുബായില്‍ യാത്രക്കാരന്‍ ജയിലിലായത് ഇങ്ങനെ

Published

on

ദുബായ്: ഗര്‍ഭനിരോധന ഉറകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കൊക്കെയ്‌നുമായി യാത്രക്കാരന്‍ ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി. 49 കാരായ പെറുവിയന്‍ സ്വദേശിയാണ് പിടിയിലായത്. ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു.

കഴിഞ്ഞ ഫെബ്രുവരി 10 ന് ദുബായ് വിമാനത്താവളം വഴി ഈജ്പ്തിലേക്ക് പോകുമ്പോഴാണ് പ്രതി പിടിയിലായത്. ഇദ്ദേഹത്തിന്റെ ലഗേജില്‍ നിന്നും വലിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബാഗേജ് പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ കോണ്ടങ്ങളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ എന്ന് സംശയിക്കുന്ന വെളുത്ത പൊടി കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ ദുബായ് പോലീസിന്റെ ആന്റി നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റിന് കൈമാറി. ലാബ് പരിശോധനയില്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത് കൊക്കെയ്ന്‍ തന്നെയാണെന്ന് കണ്ടെത്തി. 2.3 കിലോഗ്രാം കൊക്കെയ്‌നാണ് പിടിച്ചത്. കേസിന്റെ വിചാരണ ഏപ്രില്‍ 22 ന് തുടരും.

Continue Reading

Crime

ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷ നേടാന്‍ കാമുകനെ കൊലപ്പെടുത്തി, സ്വയം രക്ഷയല്ല ഉറങ്ങക്കിടന്ന കാമുകനെ മനപ്പൂര്‍വം കൊലപ്പെടുത്തിയെന്ന് എതിര്‍ഭാഗം; കോടതി വിധി ഇങ്ങനെ???

Published

on

ന്യൂയോര്‍ക്ക് : വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കാമുകനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനായ ക്രിസ്റ്റഫര്‍ ഗ്രോവറിനെ കൊലപ്പെടുത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശി നിക്കോള്‍ അഡിമാന്‍ഡോയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് മുപ്പതുകാരിയായ നിക്കോള്‍.

2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒടുവില്‍ സ്വയം രക്ഷ എന്ന നിലയ്ക്കാണ് കൊലനടത്തിയതെന്നാണ് യുവതിയുടെ വാദം. കൊലപാതകം നടന്ന ദിവസം തന്റെ വീട്ടില്‍ ഒരു സംഭവം ഉണ്ടായി എന്ന അഡിമാന്‍ഡോ തന്നെയാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അവിടെ സോഫയില്‍ വെടിയേറ്റ നിലയില്‍ ക്രിസ്റ്റഫറിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയില്‍ വെടിയേറ്റുവെന്നാണ് പൊലീസ് പറയുന്നത്.

ക്രിസ്റ്റഫര്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശിശുസംരക്ഷണ കേന്ദ്രത്തിലെ ആളുകള്‍ നിക്കോളിന്റെ അപ്പാര്‍ട്‌മെന്റ് സന്ദര്‍ശിച്ചിരുന്നു. അഡിമാന്‍ഡോയുടെ മുഖത്ത് അടിയേറ്റ പാടുകള്‍ കണ്ട ആരോ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് വിളിച്ചു വരുത്തിയതായിരുന്നു ഇവരെ.

അതേസമയം സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ അഡിമാന്‍ഡോ അതീവ സമര്‍ഥയാണെന്നും ഇവര്‍ വാദിച്ചു. സ്വയം പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ഉറങ്ങിക്കിടന്ന ക്രിസ്റ്റഫറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം പീഡനം, ലൈംഗിക അതിക്രമം എന്നൊക്കെ കഥകള്‍ മെനയുകയായിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. വാദം മുഴുവന്‍ കേട്ട കോടതി അഡിമാന്‍ഡോ കുറ്റക്കാരിയെന്ന് വിധിക്കുകയായിരുന്നു. ഇവരുടെ ശിക്ഷ അടുത്തമാസം പ്രഖ്യാപിക്കും.

Continue Reading

Trending