മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമില്ലെന്ന് ഇല്ലെന്ന് ഇന്ദ്രന്‍സ് 

തിരുവനന്തപുരം. നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ നടത്തിയ പരാമര്‍ശത്തില്‍ തനിക്ക് വിഷമില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്.

ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അമിതാഭ് ബച്ചനെ പോലെയിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി എന്നായിരുന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും തുടര്‍ന്ന് മന്ത്രിസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു.

Loading...