ഏറ്റെടുക്കാനാളില്ലാതെ ഇന്ദുലേഖയിലെ നായകന്റെ മൃതദേഹം മോര്‍ച്ചറിയില്‍

തിരുവനന്തപുരം/ ഞായറാഴ്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്തരിച്ച ഇന്ദുലേഖ സിനിമയിലെ നായകന്‍ രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കുവാന്‍ ആരും വന്നില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധക്കളെ കണ്ടെത്തുവാന്‍ അന്വേഷണം നടത്തുന്നതായി പോലീസ് പറയുന്നു.

അതേസമയം രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുവാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറയെങ്കിലും ബന്ധുക്കളെ കണ്ടെത്തുവാന്‍ അന്വേഷണം നടക്കുന്നതിനാല്‍ തീരുമാനമായില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ ബുധനാഴ്ച മൃതദേഹം ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര അക്കാദമി.

Loading...

അവസാനകാലത്ത് രാജ്‌മോഹന്‍ അനാഥാലയത്തിലാണ് കഴിഞ്ഞത്. സിനിമയില്‍ നിന്നും പുറത്ത് പോയതിന് ശേഷം ട്യൂഷന്‍ എടുത്താണ് രാജ്‌മോഹന്‍ ജീവിച്ചിരുന്നത്. ഇദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ഥികളാണ് രാജ്‌മോഹനെ അനാഥാലയത്തില്‍ എത്തിച്ചത്. പോലീസ് ഇവരെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. അനാഥാലയം അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.