ഇന്‍ഫോപാര്‍ക്കിന് സമീപം കണ്ടെത്തിയ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി: കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.
കൊല്ലം സ്വദേശി ദിവാകരന്‍ നായരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊലപാതകം സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയത്. ബാഗും പഴ്സും ഒരു മൊബൈല്‍ ഫോണും നഷ്ടമായെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഇടപടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.

വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അതേസമയം, ദിവാകരന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു.ഇന്‍ഫോപാര്‍ക്ക് കരിമുഗള്‍ റോഡില്‍ മെമ്പര്‍ പടിക്ക് സമീപമാണ് ഇന്നലെ രാവിലെ നടക്കാനിറങ്ങിയവര്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്. കെഎസ്ഇബി ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഗേറ്റിന് അടുത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോക്കറ്റിലുണ്ടായിരുന്ന പണമിടപാട് രേഖകളും എഴുതി സൂക്ഷിച്ചിരുന്ന നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മുഖത്തിന്റെ ഇടത് വശത്ത് മുറിവുകളും ഷര്‍ട്ടിലും നിലത്തും രക്തവും ഉണ്ടായിരുന്നു.

Loading...