പൂനെ: രക്ഷിക്കാനായി അലറികരഞ്ഞപ്പോള്‍, അവിടെ എത്തിയയാള്‍ രക്ഷിക്കുന്നതിനു പകരം വിഡിയോ എടുക്കുകയായിരുന്നുവെന്ന് പൂണെ ഇന്‍ഫോസിസ് ക്യാംപസില്‍ പീഡനത്തിനിരയായ യുവതി. റെസ്റ്റ്‌റൂമില്‍ വച്ച് കൈ കഴുകുകയായിരുന്ന തന്റെ ദേഹത്തേക്ക് അയാള്‍ ചാടി വീഴുകയായിരുന്നു. തന്റെ വസ്ത്രങ്ങള്‍ മാറ്റുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും യുവതി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

സഹായത്തിനായി വിളിച്ചപേക്ഷിച്ചപ്പോള്‍ മറ്റൊരാള്‍ അവിടേക്ക് വന്നു. എന്നാല്‍ സഹായിക്കുന്നതിനു പകരം ആ ദൃശ്യങ്ങള്‍ വിഡിയോയില്‍ എടുക്കുന്നതിനാണ് അയാള്‍ ശ്രമിച്ചത്. നിങ്ങളുടെ സഹോദരിക്കു തുല്യമാണ് ഞാന്‍ എന്നു പറഞ്ഞിട്ടും അയാള്‍ കേട്ടില്ല. ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ ചിത്രങ്ങളും വിഡിയോകളും കാട്ടി അവര്‍ തന്നെ ഭീഷണിപ്പെടുത്തി. പൊലീസിനോട് പറഞ്ഞാല്‍ അത് പരസ്യമാക്കുമെന്നായിരുന്നു ഭീഷണി.

Loading...

Infosys-Rape

മഹാരാഷ്ട്ര ഹിന്‍ജെവാഡിയിലെ ഇന്‍ഫോസിസ് കാമ്പസിലെ കാന്റീനില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്ന യുവതിയെയാണ് രണ്ടു പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പരിതോഷ് ബാഗ്, പ്രകാശ് ഹാദിക് എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.