ദു:ഖകരം: ഇന്നസന്റ് ആശുപത്രിയിൽ, വീണ്ടും ക്യാൻസർ രോഗ ലക്ഷണം.

കൊച്ചി: മലയാളികളുടെ പ്രിയ നടനും ജനകീയ എം.പിയുമായ ഇന്നസന്റിൽ നിന്നും ദുഖവാർത്ത. ചികിൽസിച്ചു ഭേതമായ ക്യാൻസർ വീണ്ടും അദ്ദേഹത്തിന്റെ ശരീര കോശങ്ങളിൽ തിരിച്ചുവന്നു. അദ്ദേഹം ഇപ്പോൾ ചികിൽസയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാണ്‌. തന്റെ രോഗ വാർത്തയും ചികിൽസാ വിവരവും ജനകീയമായി തന്നെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി . ആരോഗ്യ രഹസ്യങ്ങളും രോഗവും ചികിൽസയും ഒക്കെ അണുവായുധ കോഡ് രഹസ്യം പോലെ സൂക്ഷിക്കുന്ന തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയേ പോലുള്ളവരുടെ രാജ്യത്തുതന്നെയാണ്‌ ഇന്നസെന്റ് എന്ന ജന നായകനും എന്നുള്ളത് അദ്ദേഹത്തേ വീണ്ടും വ്യത്യസ്തമാക്കുന്നു.

ഇന്നസെന്റിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍ വി പി ഗംഗാധരന്‍, ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.
ഇക്കാരണത്താല്‍ എം പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും. എന്നെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ.നിങളുടെ പ്രാര്‍!തഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതിഷയോടെ.
സസ്‌നേഹം