ഇന്നസെന്റിന്റെ അഞ്ച് പവന്റെ മാല കാണാതായതിന് പിന്നില്‍ മമ്മൂട്ടി; രസകരമായ സംഭവം ഓര്‍ത്ത് ഇന്നസെന്റ്

എംപിയായും നടനായുമെല്ലാം മലയാളികളുടെ പ്രീയപ്പെട്ട വ്യക്തിയാണ് ഇന്നസെന്റ്. പുസ്തകങ്ങളിലൂടെയും തമാശ നിറഞ്ഞ പ്രസംഗങ്ങളിലൂടെയും എന്നും വേറിട്ടുനിന്ന നടനാണ് അദ്ദേഹം. ഇപ്പോള്‍ മലയാളികളുടെ സൂപ്പര്‍ താരം മമ്മൂട്ടിയുമായിട്ടുള്ള അദ്ദേഹത്തിന്റെ രസകരമായ ചില ഓര്‍മ്മകള് അദ്ദേഹം പങ്കുവെക്കുകയാണ്.

കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷം ഞങ്ങള്‍ എല്ലാവരും ഒരു ഹോട്ടലില്‍ താമസിക്കുവനായെത്തി. അങ്ങനെ ഞാനും മമ്മൂട്ടിയും ഒരു മിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. രാത്രി വൈകിയതിനാല്‍ പോകാന്‍ നേരത്ത് അദ്ദേഹം പറഞ്ഞു ഇന്ന് ഈ റൂമില്‍കിടക്കാം എന്ന്. പക്ഷേ ഞാന്‍ പോകുകയാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അന്ന് അവിടെ തന്നെ കിടന്നു. മമ്മൂട്ടിക്കായി കൊണ്ടുവന്ന സെപ്ഷ്യല്‍ ഭക്ഷണം എല്ലാം കഴിച്ച് സുഖമായി കിടന്നുറങ്ങി.

Loading...

രാവിലെ ഒരു അഞ്ച് മണിക്ക് ഞാന്‍ ഉറക്കം ഉണര്‍ന്നു. ടോയിലെറ്റില്‍ ചെന്നപ്പോള്‍ എന്റെ കഴുത്തില്‍ കിടന്നിരുന്ന മാല കാണാനില്ലെന്ന് മനസ്സിലായത്. റൂമില്‍ മുഴുവന്‍തപ്പി. കിടക്കുമ്പോല്‍ മാല കഴുത്തില്‍ ഉണ്ടായിരുന്നു. മാല കാണാതയപ്പോള്‍ മമ്മൂട്ടിയെ ഞാന്‍ ഒന്ന് നോക്കി. പറയാന്‍ പറ്റില്ല. വീണ്ടും ഞാന്‍ ടോയ്‌ലറ്റില്‍ പോയിവന്നപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു താന്‍ എന്താണ് നോക്കുന്നതെന്ന്.

അഞ്ച് പവന്റെ മാല കാണനില്ലെന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു. അത് പറഞ്ഞാല്‍ പോരെയെന്ന് മമ്മൂട്ടി. രാത്രി കിടന്ന് ഉറങ്ങിയപ്പോള്‍ മാലയുടെ ഇടയില്‍ കൈ കുടുങ്ങി. ഇനി അത് പൊട്ടി പോകണ്ടല്ലോ എന്ന് കരുതി അഴിച്ചുദേ വച്ചേക്കുന്നു എന്ന് പറഞ്ഞ് കാണിച്ചുതന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. അത് കേട്ട മമ്മൂട്ടി എന്നോട് ഇറങ്ങി പോടോ എന്ന് പറഞ്ഞുവെന്നും ഇന്നസെന്റ് പറയുന്നു.