രാജ്യമാസകാലം ഉയർന്ന പ്രതിഷേധത്തിനൊടുവിൽ രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് ധനമന്ത്രി നിർമ്മല സീതാരാമൻ പിൻവലിച്ചു. ധനവകുപ്പ് പുറത്തിറക്കിയ ഓർഡർ പിൻവലിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. പലിശ വെട്ടിക്കുറച്ച ഉത്തവ് സർക്കാർ പിൻവലിക്കുകയാണ് എന്ന് നിർമമ്മല സീതാരാമൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഏപ്രിൽ ഒന്നുമുതൽ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ഉത്തരവ് ഇറക്കിയത്. സേവിങ്ങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ 4 ശതമാനത്തിൽ നിന്നും 3.5 ശതമാനമാക്കിയ ഉത്തരവായിരുന്നു കേന്ദ്രം പുറത്തിറക്കിയത്. മുതിർന്ന പൗരന്മാരുടെ സേവിങ്ങ്‌സ് സ്‌കീമിലെ പലിശ നിരക്കിലടക്കം കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില് നിന്ന് 6.5 ശതമാനമായാണ് ഇത് കുറച്ചിരുന്നത്. കേന്ദ്രം ആദ്യം ഇറക്കിയ ഉത്തരവിൽ പി.പി.എഫ് റേറ്റ് 7.1 ശതമാനത്തിൽ നിന്നും 6.4 ശതമാനമാക്കിയിരുന്നു. ഒരുവർഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തിൽ നിന്നും 4.4 ശതമാനവുമാക്കി കുറച്ചിരുന്നു.