ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ സീനാ എബ്രഹാം പണിക്കര്‍ മുഖ്യ സന്ദേശം നല്‍കുന്നു

ബോസ്‌റ്റണ്‍: ആഗോള ക്രൈസ്‌തവ പ്രാര്‍ഥനാ വേദിയായ ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനില്‍ മാര്‍ച്ച്‌ 31 ചൊവ്വാഴ്‌ച വേദ പണ്ഡിതയും വാഗ്മിയുമായ സീനാ എബ്രഹാം പണിക്കര്‍ മുഖ്യ സന്ദേശം നല്‍കുന്നു. ബോസ്‌റ്റന്‍ മാര്‍ത്തോമ ഇടവക വികാരി റവ. സാം ടി. പണിക്കരുടെ സഹധര്‍മ്മിയാണ്‌ സീന. സഭാ ഭേദ്യമെന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന പ്രെയര്‍ ലൈനില്‍ വിശുദ്ധ വാരത്തോടനുബന്ധിച്ചുളള പ്രത്യേക സന്ദേശമാണ്‌ ഈ ആഴ്‌ച ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ഓര്‍ഗനൈസര്‍ വി. സാമുവേല്‍ അറിയിച്ചു.

ന്യുയോര്‍ക്ക്‌ സമയം രാത്രി 8 മണിക്കാരംഭിക്കുന്ന പ്രെയര്‍ ലൈനില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുളളവര്‍ 1–605–562–3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്‌തു. 656750 എന്ന കോഡ്‌ നമ്പര്‍ ഉപയോഗിക്കേണ്ടതാണ്‌.

Loading...

sheena2