ഐപിഎല്‍: ടോസ് രാജസ്ഥാന്; ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ബാറ്റിങ്ങിനയച്ചു

ന്യൂഡല്‍ഹി: ഐപിഎല്‍ മല്‍സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ ബാറ്റിങ്ങിനയച്ചു. ഇരു ടീമുകളുടെയും രണ്ടാമത്തെ മല്‍സരമാണിത്. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ ഫിറോസ്ഷാ കോട്‌ലയിലാണ് മല്‍സരം.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആദ്യവിജയം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ആദ്യമല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനോട് ഒരു റണ്ണിനായിരുന്നു ഡല്‍ഹിയുടെ പരാജയം. സ്വന്തം മൈതാനത്തു നടക്കുന്ന മല്‍സരത്തില്‍ ഡല്‍ഹി വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Loading...

അതേസമയം, ആദ്യമല്‍സരത്തില്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലസാണ് രാജസ്ഥാന്‍ റോയല്‍സ്. 26 റണ്‍സിനാണ് രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പ്പിച്ചത്.

ഐ.പി.എല്‍ മത്സരങ്ങള്‍ തത്സമയം ഇന്റെര്‍നെറ്റില്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://watchcric.net/