ഒടുവില്‍ പ്രണയത്തിലാണെന്ന കാര്യം തുറന്ന് സമ്മതിച്ച് അമീര്‍ഖാന്റെ മകള്‍

താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ആമിര്‍ഖാന്റെ മകള്‍ ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയുമായി താന്‍ പ്രണയത്തിലാണെന്നാണ് ഇറ പറഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറ, നിങ്ങള്‍ ആരെങ്കിലുമായി ഡേറ്റിങില്‍ ആണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനു മറുപടിയായി മിഷാലിന്റെ പേരാണ് ഇറ കുറിച്ചത്. ഇതിനു പുറമെ മിഷാലിനെ ആലിംഗനം ചെയ്തുനില്‍ക്കുന്നൊരു ചിത്രവും പങ്കുവച്ചു.

Loading...

മിഷാല്‍ കിര്‍പലാനിയുമൊത്തുള്ള ചിത്രങ്ങള്‍ ഇതിനു മുമ്പ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇറ പങ്കുവച്ചിരുന്നു. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഇറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവക്കാറുണ്ട്. എന്നാല്‍ മിഷാലിന് ഒപ്പമുള്ള ചിത്രങ്ങള്‍ പ്രണയാര്‍ദ്രമാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്..