Kerala Top Stories

എണ്ണ 20 ഡോളര്‍ വില കുറച്ച് തരാം, അമേരിക്കയേ തടയൂ, യുദ്ധ ഭീതി ഒഴിവാക്കൂ, ഇറാന്‍ കേണപേക്ഷിച്ച് ഇന്ത്യയില്‍

അമേരിക്കയില്‍ നിന്നും രക്ഷിക്കണമെന്ന ആവശ്യനുമായി ഇറാന്‍ ഓടിവന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക്. ഗള്‍ഫില്‍ ഇറാനെതിരെ നടക്കുന്ന വന്‍ പടയൊരുക്കത്തില്‍ നിന്നും തങ്ങളുടെ രാജ്യത്തേ പോറല്‍ പോലും ഏല്‍ക്കാതെ രക്ഷിക്കാനായിരുന്നു ഇറാന്‍ വിദേശ്യകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫ് ഓടി എത്തിയത്. എന്നാല്‍ നരേന്ദ്ര മോദിയേ കാണാന്‍ കഴിഞ്ഞില്ല. മോദി തിരഞ്ഞെടുപ്പിന്റെ ഓട്ടത്തിലായതിനാല്‍ ഇന്ത്യന്‍ വിദേശ്യകാര്യ മന്ത്രി സുഷുമാ സ്വരാജിനെ കാണാനേ ഇറാന്‍ വിദേശ്യകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫിനു സാധിച്ചുള്ളു.

“Lucifer”

ഇറാന്‍ വിദേശ്യകാര്യ മന്ത്രിക്ക് ഒരേ ഒരു ആവശ്യമേ ഉള്ളു. അമേരിക്കയോട് ഇന്ത്യ പറയണം യുദ്ധം ഉണ്ടാക്കരുത് എന്ന്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍ വലിപ്പിക്കണം. ഇന്ത്യ എണ്ണ വാങ്ങണം. ഈ 3 ആവശ്യങ്ങളും ആയിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയിലെ വിഷയങ്ങള്‍.

വിഷയത്തിനു തുടക്കം കഴിഞ്ഞ ആഴ്ച്ചയാണ്. സൗദിയുടെ അമേരിക്കയിലേക്ക് പോയ കൂറ്റന്‍ എണ്ണ കപ്പലുകള്‍ യു.എ.ഇ കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു. ആക്രമിച്ചത് ആരെന്ന് അറിയില്ല. ഇറാന്‍ എന്ന ആരോപിച്ച് അമേരിക്ക ഇറാനെതിരെ വന്‍ സൈനീക നടപടി തുടങ്ങിയിരിക്കുന്നു. ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇപ്പോള്‍ ചിലവിനു പോലും പണം വേണം എങ്കില്‍ ഇറാനു എണ്ണ കയറ്റുമതി ചെയ്യണം. കയറ്റുമതി ചെയ്യാന്‍ അമേരിക്ക സമ്മതിക്കില്ല. ഇറാനെതിരെ അമേരിക്കയാണ് ഉപരോധം പ്രഖ്യാപിച്ചത് എങ്കിലും ഇന്ത്യ അടക്കം ഉള്ള എല്ലാ രാജ്യവും അമേരിക്കന്‍ ഉപരോധം അംഗീകരിച്ച് എണ്ണ വാങ്ങല്‍ നിര്‍ത്തി. ഇറാനില്‍ നിന്നും എണ്ണ കപ്പല്‍ പുറത്തേക്ക് പോയാല്‍ വെടിവയ്ക്കും എന്നാണ് അമേരിക്കന്‍ മുന്നറിയിപ്പ്.

എന്നാല്‍ അമേരിക്കന്‍ ഉപരോധത്തേ ഇന്ത്യ മറികടന്നാല്‍ ഇറാന്‍ ജയിച്ചു. അമേരിക്കയേ മറികടന്ന് എണ്ണ വാങ്ങിയാല്‍ ബാരലിനു 50 ഡോളറിനു വരെ വില കുറച്ച് നല്കാം എന്നു വരെ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ഷെരീഫുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ചയില്‍ ഇറാന്‍ മുന്നോട്ട് വച്ചിരുന്നു. അതായത് നിലവിലെ മാര്‍കറ്റിലും 20 ഡോളര്‍ കുരച്ച്. ഇറാന്റെ വാദ്ഗാനം ഇന്ത്യ സ്വീകരിച്ചാല്‍ ഇന്ത്യയില്‍ എണ്ണ വില 15 മുതല്‍ 20 രൂപ വരെ എങ്കിലും കുറക്കാന്‍ സാധിക്കും. അത്രമാത്രം ചിലവിനു പോലും പണം ഇല്ലാതെ ഇറാന്‍ നരകിക്കുന്നു. എണ്ണ ഉല്പാദനം മുടങ്ങി. എണ്ണ കപ്പലുകള്‍ കെട്ടികിടക്കുന്നു. ഒറ്റ രാജ്യം പോലും അമേരിക്കന്‍ ഭീഷണി മറികടന്ന് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നില്ല. ഈ വിഷയം ഉള്ളതിനാലും ഇറാനെതിരെ പടയൊരുക്കം നടത്തരുത് എന്ന് അമേരിക്കയോട് പറയാനുമാണ് ഇറാന്‍ വിദേശ്യകാര്യ മന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാതിലില്‍ വന്ന് മുട്ടി വിളിച്ചത്.

എന്നാല്‍ ഇതൊന്നും പെട്ടെന്ന് പരിഗണിക്കാന്‍ ആകില്ല എന്നായിരുന്നു സുഷമ സ്വരാജിന്റെ മറുപടി. കാരണം തിരഞ്ഞെടുപ്പ് നടക്കുന്നു. വിദേശ്യ രാജ്യവുമായി ഒരു നയ പരമായ കരാറില്‍ ഏര്‍പ്പെടാന്‍ ഇപ്പോള്‍ പറ്റില്ല എന്നും സുഷമ പറഞ്ഞു. ഇറാനെ സഹായിക്കാം. എന്നാല്‍ സമയം വേണം. കാരണം ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ചട്ടം അത്ര ശക്തമാണ്. അത് ലംഘിക്കാന്‍ ആകില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാരിനെ ഇനി നയപരമായ തീരുമാനവും കരാറില്‍ ഒപ്പിടാനും പറ്റൂ എന്നും സുഷമ ഇറാന്‍ വിദേശ്യകാര്യ മന്ത്രിയോട് വിശദീകരിച്ചു. ഇറാനുമായുള്ള ഇടപാടുകളില്‍നിന്ന് മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവ് യുഎസ് അവസാനിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ആണവക്കരാറില്‍നിന്ന് പിന്മാറിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്റെ നിലപാട് സുഷമയുമായുള്ള കൂടിക്കാഴ്ചയില്‍ ഷെരീഫ് വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ തീരുമാനങ്ങളും വിശദീകരിച്ചു. ഫുജൈറ തീരത്ത് സൗദിയുടെ എണ്ണടാങ്കറുകള്‍ അടക്കം നാലു കപ്പലുകള്‍ക്കുനേരെ ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം.

യുഎസുമായി നിലനില്‍ക്കുന്ന പ്രശ്‌നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനമെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലായി റഷ്യ, ചൈന, ഇറാഖ്, തുര്‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, ഇറാനുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്കാവശ്യമായ എണ്ണ സൗദി, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഉറപ്പാക്കുമെന്നും അറിയിച്ചിരുന്നു.

അതേ സമയം ഇന്ത്യയില്‍ അമേരിക്കന്‍ മുന്നറിയിപ്പും എത്തി കഴിഞ്ഞു. അമേരിക്കന്‍ നിലപാട് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ പ്രതിനിധി സംഘം വരുന്നയാഴ്ചകളില്‍ ഇന്ത്യയും ചൈനയും സന്ദര്‍ശിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.. ഇറാന്റെ സാമ്പത്തിക സ്രോതസ് കണ്ടെത്തി ഇല്ലായ്മ ചെയ്യാനുള്ള അമേരിക്കയുടെ തന്ത്രപരമായ നീക്കമാണിത്. ചൈനയും ഇന്ത്യയുമാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. മുന്‍പ് ഉണ്ടായിരുന്നതു പോലെ യാതൊരു ഇളവും ഇത്തവണ ഇന്ത്യക്ക് നല്‍കില്ലെന്നും അമേരിക്ക നിലപാട് കടുപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തുന്ന ഉപരോധത്തില്‍ മാത്രമേ ഇന്ത്യ പങ്കാളിയാകൂവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

മിസോറാം ഗവര്‍ണറായി നിയമിച്ചത് അറിഞ്ഞിട്ടില്ല; പദവി ആഗ്രഹിച്ചിട്ടില്ല’; ആരോടും ചോദിച്ചിട്ടുമില്ലെന്ന് കുമ്മനം

കോണ്‍ഗ്രസ്സുകാരോ യു.ഡി.എഫുകാരോ അല്ലാത്തവരില്‍ നിന്ന് വള്ളം പോലും വാങ്ങിക്കുടിക്കരുത്: സുലേഖ ടീച്ചര്‍

subeditor

സീറോ മലബാർ സഭയിൽ വരാനിരിക്കുന്നത് ശീതയുദ്ധം; ആലഞ്ചേരി പക്ഷത്തെ വെല്ലുവിളിച്ച് വ്യവസായ പ്രമുഖനും ബിനാമി മെത്രാനും

subeditor12

പ്രണയാഭ്യര്‍ഥന നിരസിച്ചു, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്നു, മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

subeditor10

മൂന്നാറിലും ഇടുക്കിയിലെ മറ്റു കൈയേറ്റം ഒഴിപ്പിക്കലുമായും ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുഖ്യമന്ത്രി ; ഭൂമി കയ്യേറിയവരോട് ദയയുണ്ടാകില്ല

ബീഹാറി വനിതയുടെ കുഞ്ഞ് ബിനോയ് കൊടിയേരിയുടേതാണെന്ന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

subeditor10

ജിഷ്ണുവിന്റെ ആത്മാവ് തിരിഞ്ഞ് കൊത്തുന്നു, വിദ്യാര്‍ത്ഥികളെ കിട്ടാനില്ല, നെഹ്‌റു കോളേജ് നെട്ടോട്ടത്തില്‍

pravasishabdam news

ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു ; അടിയന്തര സാഹചര്യമുണ്ടായാല്‍ 2397 അടിക്കോ അതിനും മുമ്പോ റെഡ് അലര്‍ട്ട്

മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണിലേയ്ക്ക് അവര്‍ വീണ്ടും ;വീണ്ടും കണ്ണീര്‍ കടലായി മഹാരാജാസ്

ഓഖി ചുഴലികാറ്റിന് ശക്തിയേറുന്നു; 2600ലധികം മത്സ്യതൊഴിലാളികള്‍ കടലില്‍; മരണം 10 ആയി; പ്രതിഷേധം ശക്തം; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കപ്പലുകളും വിമാനവും

മെട്രോ യാത്രയ്ക്കിടെ സഹയാത്രികരെ അറിയാതെ പോലും തട്ടാനോ മുട്ടാനോ പാടില്ല; ഈ 10 കല്‍പ്പനകള്‍ ലംഘിച്ചാല്‍ പിടിവീഴും

subeditor5

കേരളത്തിന്റെ ഈ നിലവിളികള്‍ സ്വയം കണ്ടറിഞ്ഞ് ഇന്നെങ്കിലും, താങ്കള്‍ ആ നിലപാട് പ്രഖ്യാപിക്കും എന്ന് ഈ ജനത വിശ്വസിക്കുന്നു; ഓരോ കേരളീയനും വേണ്ടിയുള്ള തുറന്നകത്ത്