ഇറാൻ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ്‌. എണ്ണ വില്ക്കാൻ വഴിയില്ലാതെ കുറെ വർഷമായി ഇറാൻ ഒതുങ്ങി കഴിയുകയായിരുന്നു. ഇതാ വിലക്കുകൾ നീങ്ങുന്നു.!.. മില്ല്യൺ കണക്കിന്‌ ബാരൽ എണ്ണയുമായി വിപണിയിലേക്ക് ഇറാൻ എണ്ണ കച്ചവടത്തിനായി വരുന്നു. മൽസരവും, ഡിസ്കൗണ്ടുകളും പൊടിപാറും. ഫലമോ എണ്ണ  വില 2016ൽ വീണ്ടും കൂപുകുത്തും. ഇനി ഇറാനു മുന്നിൽ എണ്ണ കച്ചവടത്തിനു തുറന്ന ആകാശവും തുറന്ന ഭൂമിയും. അണവായുധ നിലപാടിൽ എണ്ണ കയറ്റുമതി വിലക്കി നിർത്തിയ ഇറാനെ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കെട്ടഴിച്ചു വിടാൻ തീരുമാനിച്ചു. 2016ലെ എണ്ണ വിപണിയിൽ ഇറാന്റെ ക്രൂഡ് ഓയിൽ നിറയും. കെട്ടികിടക്കുന്ന എണ്ണ ശേഖരം ഇറാൻ ലോകത്ത്നു മുന്നിൽ തുറന്നുവയ്ക്കും.

പുതുവര്‍ഷത്തില്‍ ഇറാന്റെ എണ്ണ വരുന്നു, വന്‍കിട കമ്പനികള്‍ക്കു കനത്ത ഡിസ്കൗണ്ട് , എണ്ണ വിപണിയില്‍ ആശങ്ക!

Loading...

ഇറാനില്‍ ഉപരോധം പിന്‍വലിക്കപെടുകയാണു, ജനുവരി മുതല്‍ എണ്ണയ്കുള്ള നിരോധനം പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിക്കുമെന്നാണു അന്തര്‍ദേശീയ വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം എണ്ണകമ്പനികളുടെ മേധാവികള്‍ ഇറാനിലെത്തി പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. വ്യാപകമായ രീതിയില്‍ അവര്‍ അവിടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണു. എണ്ണയ്ക് വിപണി പിടിയ്കാന്‍ ഇറാന്‍ കനത്ത ഡിസ്കൗണ്ടു നല്‍കുകയാണു എന്നാണു മറ്റു എണ്ണയുല്‍പാദന രാജ്യങ്ങളുടെ ആരോപണം.

എന്നാല്‍ ഇറാനിലെ പെട്രോളിയം മന്ത്രി ബിജന്‍ നമദാര്‍ ഇങ്ങനെ പറയുന്നു. എല്ലാവരും പതിവായി കൊടുക്കുന്ന ഡിസ്കൗണ്ടാണു ഞങ്ങള്‍ കൊടുക്കുന്നത് അതു അത്രവലിയ പുതുമയുള്ള കാര്യമൊന്നുമല്ല. സൗദിയിലെ ആറെംകോ വരെ അങ്ങനെ വിപണി പിടിയ്കാന്‍ വിപണിവിലയേക്കാള്‍ ഒന്നോ രണ്ടോ ഡോളര്‍ ഡിസ്കൗണ്ടു കൊടുക്കാറുണ്ടു. അതുകൊണ്ടു തന്നെ എണ്ണയ്കു കുത്തനെ ഡിസ്കൗണ്ടു നല്‍കുന്നു എന്ന വാര്‍ത്ത ഇന്നു അദ്ദേഹം തള്ളീ കളഞ്ഞിരിക്കുന്നു. ഇറാന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണു ഉപരോധം വരുന്നതിനു മുമ്പ് ഇറാന്‍ കയറ്റുമതി ചെയ്തിരുന്നത്തില്‍ കൂടുതല്‍ എണ്ണ കയറ്റൂമതി നടത്തും. ഈ വരുന്ന ജനുവരിയില്‍ തന്നെ പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ കൂടുതല്‍ എണ്ണ കയറ്റൂമതി ചെയ്യാനാണു ഇറാന്‍ ഒരുങ്ങുന്നത്.

കഴിഞ്ഞ മാസം ലോകത്തിലെ പ്രമുഖ എണ്ണ കമ്പനികളെ ഇറാനിലെയ്ക് വിളിച്ചു വരുത്തി ഒരു വലിയ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. എഴുപത് വലിയ പ്രൊജക്ടുകളീലായി മുവായിരം കോടി ഡോളറിന്റെ നിക്ഷേപമാണു ഇറാന്‍ എണ്ണമേഖലയില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടി ഇറാന്‍ എണ്ണ കരാറുകളൊക്കെ പൊളിച്ചെഴുതുകയാണ്. പ്രധാനമായും എണ്ണകമ്പനികള്‍ക്കു ഷെയര്‍ നല്‍കുമെന്നാണു വാഗ്ദാനം, അതു അവര്‍ക്കു ആഗോളതലത്തില്‍ എങ്ങിനെ വേണമെങ്കിലും വിറ്റഴിക്കാം. ഇങ്ങനെ കമ്പനികള്‍ക്കു വലിയ ഔദാര്യമാണു ഇറാന്‍ വെച്ചു നീട്ടുന്നത്. ഒരു ബാരല്‍ ഉല്‍പാദിപ്പിക്കുന്നതിനു ഒരു നിശ്ചിത ഫീസ് സര്‍ക്കാരിനു നല്‍കുന്ന കരാറുകളും ഇറാന്‍ തയ്യാറാക്കി വെച്ചിട്ടുണ്ടു. അങ്ങനെ എണ്ണകമ്പനികള്‍ക്കു ഏറ്റവും ഇഷ്ടപെട്ട രീതിയില്‍ കരാറുണ്ടാക്കി മറ്റു രാജ്യങ്ങളീല്‍ നിന്നു അവരെ ഇറാനിലേയ്കു പറിച്ചു നടാന്‍ ഇറാന്‍ സര്‍ക്കാര്‍ പതിനെട്ടടവും പയറ്റൂകയാണു.

ഇനി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പുതിയ എണ്ണ കിണറുകള്‍ കണ്ടെത്തി വികസിപ്പിക്കേണ്ടതുണ്ടു. അതിനെ സ്വകാര്യ എണ്ണ കമ്പനികളുടെ സഹായം തേടുകയാണു ഇറാനിയന്‍ സര്‍ക്കാര്‍. ഗവേഷണം നടത്തി എണ്ണ കണ്ടുപിടിച്ചാല്‍ അതിനു ചിലവായ തുകയും ലാഭവും എണ്ണ വിറ്റു എടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നു. അത്തരത്തിലുള്ള നിരവധി കരാറുകള്‍ ഒപ്പുവെച്ചതായാണു നമ്മുക്കു ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന അഞ്ചു ലക്ഷം ബാരല്‍ ഭാവിയില്‍ ഇരട്ടിയാകാനുള്ള സാധ്യതയും ഉണ്ടു. ഇറാന്‍ രാജ്യത്ത് ചൂഷണം ചെയ്യാന്‍ സാധിക്കാതെ കിടക്കുന്ന നിരവധി എണ്ണ ശേഖരം ഉള്ളതായാണു വിലയിരുത്തുന്നത്. എണ്ണ ഉല്‍പാദനത്തില്‍ സൗദി, കാനഡ, വെനിസുല കഴിഞ്ഞാല്‍ പിന്നെ നാലാംസ്ഥാനത്താണു ഇറാന്‍. ഇനി പുതിയ എണ്ണകിണറുകള്‍ കണ്ടെത്തി ഉല്‍പാദനം ഇരട്ടിയാക്കാനാണു ഇറാന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍. കഴിഞ്ഞ ഒരു പാടു വര്‍ഷങ്ങളായി ഉപരോധത്തിന്റെ പേരിലുണ്ടായ നഷ്ടം ആ വഴിക്കു പരിഹരിക്കാന്‍ സാധിക്കുമെന്നാണു ഇറാന്‍ കണക്കു കൂട്ടുന്നത്.

പ്രകൃതിവാതക രംഗത്തു ഇറാന്‍ രണ്ടാം സ്ഥാനത്താണു. ഉപരോധം പിന്‍വലിച്ചാല്‍ പ്രകൃതിവാതകം വന്‍തോതില്‍ അവര്‍ക്കു കയറ്റുമതി ചെയ്യാന്‍ സാധിക്കും. ഈ വരുന്ന മാര്‍ച്ചോടു കൂടി പ്രകൃതിവാതക കയറ്റുമതിയില്‍ ഒന്നാമതെത്താനാണു ഇറാന്‍ ശ്രമിക്കുന്നത്.

ഇതു ഗള്‍ഫ് മേഖലയില്‍ വളരെ വലിയ ആശങ്കയ്ക് വഴി തെളിയിച്ചിരിക്കുകയാണു. ഇറാന്റെ അഞ്ചു ലക്ഷം എണ്ണയെ താങ്ങാനുള്ള കരുത്ത് ഇന്ന് എണ്ണവിപണിക്കില്ല എന്നു തന്നെയാണു അതിന്റെ കാരണം. എണ്ണ ഉല്‍പാദനം കുറയ്കാന്‍ ഒപെക് (എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ സംഘടന) തയ്യാറാവില്ല എന്ന പ്രഖ്യാപനത്തോടെയാണു എണ്ണവില ഇടിയാന്‍ തുടങ്ങിയതു. പിന്നെ അമേരിയ്കയില്‍ എണ്ണ കയറ്റൂമതി ആരംഭിച്ചതോടെ എണ്ണ വില വീണ്ടും ഇടിഞ്ഞു. ഇനി ഇറാന്റെ എണ്ണ കൂടി വന്നാല്‍ എണ്ണ മാര്‍ക്കറ്റില്‍ അതു വലിയ ഭൂകമ്പം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അന്തര്‍ദേശീയ നാണയ നിധി (.എം.എഫ്) ന്റെ അഭിപ്രായത്തില്‍ എണ്ണവില അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെ ഇറാന്‍ എണ്ണ്കൊണ്ടു കുറയും . അതായതു സൗദിയില്‍ 90 ശതമാനം വരുമാനവും എണ്ണ അനുബന്ധ കയറ്റുമതിയിലൂടെ ലഭിക്കുന്നതാണു. അതു പോലെയുള്ള രാജ്യങ്ങളുടെ വരുമാനം വളരെ കുറയും. സൗദിയില്‍ കഴിഞ്ഞ വര്‍ഷത്തേതു നീക്കിയിരുപ്പു ബഡ്ജറ്റായിരുനെങ്കില്‍ ഇത്തവണത്തേതു ഇരുപതു ശതമാനം കമ്മി ബഡ്ജറ്റായിരിക്കുമെന്നാണു അന്താരാഷ്ട്ര വാണിജ്യ നിധി പറയുന്നത്.

സൗദിയുടെ സാമ്പത്തിക നില കണക്കിലെടുത്ത് അവരുടെ കറന്‍സി റേറ്റിങ്ങ് ഏജന്‍സികള്‍ കഴിഞ്ഞ ഒക്ടോബറില്‍ കുറച്ചിരുന്നു. ഇങ്ങനെ റേറ്റിങ്ങു കുറച്ചാല്‍ കടമെടുപ്പിനു ചിലവേറും. ഇപ്പോള്‍ അന്താരാഷ്ട്ര കടപത്ര വിപണിയില്‍ നിന്നു സൗദി കടമെടുത്തു തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം അവരുടെ കരുതല്‍ ശേഖരത്തില്‍ നിന്നു (റിസര്‍വ് ഫണ്ടു) 100 ബില്ല്യണ്‍ പിന്‍വലിക്കുകയുണ്ടായി , ഇക്കണക്കിനു പോയാല്‍ അഞ്ചുവര്‍ഷം കൊണ്ടു കരുതല്‍ ശേഖരം തീരും. ഇതാണു താരതമ്യേന്യ കരുത്തനായ സൗദിയുടെ സ്ഥിതിയെങ്കില്‍ ബാക്കി എണ്ണയുല്‍പാദന രാജ്യങ്ങളുടെ കാര്യം പറയാതിരിക്കുകയാണു ഭേദം. ഒരു വര്‍ഷത്തിനുള്ളീല്‍ തന്നെ എണ്ണയ്കു വില കൂടുമെന്നാണു ഒപെക് ആദ്യം കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ ഉല്‍പാദനം കൂടിയതോടെ എണ്ണ വില തോഴോട്ടു പോയികൊണ്ടിരിക്കുകയാണു. ഇനി എന്നു എണ്ണവില കൂടുമെന്നു പോലും അവര്‍ക്കു പറയാന്‍ സാധിക്കുന്നില്ല.

വര്‍ദ്ധിച്ചു വരുന്ന ധനകമ്മി ഗള്‍ഫ് രാജ്യങ്ങളില്‍ വമ്പിച്ച പ്രതിസന്ധിയുണ്ടാക്കും. പ്രധാനമായും കറന്‍സിയുടെ മൂല്യം കുറയ്കാതെ നിര്‍വാഹമില്ലാതെ വരും. കറന്‍സി ഇടിഞ്ഞാല്‍ വലിയ പണപെരുപ്പം ഉണ്ടാകും, കാരണം ഈ രാജ്യങ്ങളെല്ലാം ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പെടെ എല്ലാം ഇറക്കുമതി ചെയ്യുകയാണു. ഇപ്പോള്‍ തന്നെ സൗദിയുടെ വളര്‍ച്ച നിരക്കു പകുതിയായി. കഴിഞ്ഞ വര്‍ഷം 4.2 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷം പകുതി തന്നെ ആരും പ്രതീക്ഷിക്കുന്നില്ല. വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സൗദിയില്‍ നിര്‍ത്തി വെച്ചിരിക്കുകയാണു. കാരാര്‍കാര്‍ക്കൊന്നും സൗദി പണം കൊടുക്കുന്നില്ല . റേഷനും സബ്സിഡിയും അധികകാലമുണ്ടാകില്ല! ഇങ്ങനെ എണ്ണ വില കുറഞ്ഞു നില്‍ക്കുമ്പൊല്‍ കൂനിന്‍മേല്‍ കുരു പോലെ വരുന്ന ഇറാനിയന്‍ എണ്ണ ഗള്‍ഫ് രാജ്യങ്ങളുടെ നട്ടെല്ലൊടിക്കും.