യുദ്ധഭീതിയില്‍ ലോകം; എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

യുഎസ് ഇറാനെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയതോടെ യുദ്ധഭീതിയിലാണ് ലോകം. ‘ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലയും ഇറാനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു.’ പോംപെയോ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പിന്നാലെ, ഇറാന്‍ മൈന്‍ വേര്‍തിരിക്കുന്നതിന്റെത് എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇറാന്റെ റവലൂഷണറി ഗാര്‍ഡ് ഇത്തരത്തില്‍ കപ്പലിലെ പെട്ടാത്ത മൈനുകള്‍ വിശ്ചേദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.10ന് ഇത്തരത്തില്‍ വിശ്ചേദിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

ജാപ്പനീസ് കപ്പലായ കൊക്കുക്ക കറേജ്യസ്, നോര്‍വീജിയന്‍ ക പ്പലായ ഫ്രാന്റ് ആല്‍ട്ടിയേഴ്സ് എന്നിവയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലുകള്‍ മുങ്ങുകയോ ചരക്കുകള്‍ക്ക് തീപിടിക്കുകയോ ചെയ്യാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.