കടൽ വിരുന്നു വരുന്നമുറ്റത്ത് സ്നേഹത്തിന്റെ തിരയൊലികൾ. പിടിച്ചെടുക്കുനതിനേക്കാൾ വിട്ടുകൊടുക്കുനതിന്റെ സൗന്ദര്യത്തിനാണ് വശ്യത കൂടുതൽ. കൂടംകുളത്തിനടുത്ത പെരുമണൽ എന്ന ഗ്രാമത്തിലേ തീരദേശക്കാരുടെ ജീവിതത്തിലേക്ക് മുഖകണ്ണാടിയുമായി ഇറങ്ങി തിരകഥയുണ്ടാക്കിയത് മലയാളി സി.ആർ അജയകുമാറാണ്. അദ്ദേഹം തന്നെയാണ് സംഭാഷണവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ”എരണ്ടുമനം വേണം” ചിത്രീകരണം പൂർത്തിയായി. ഇപ്പോൾ ഏതാനും ഗാന രംഗങ്ങൾ നഗർകോവിലും തൃശ്നാപ്പിള്ളിയിലും വാഗമണ്ണിലുമായി പൂർത്തിയായികൊണ്ടിരിക്കുന്നു. കടൽ ഗ്രാമത്തിലേക്ക് കടന്നുവരുന്ന ഒരു പശ്ചാത്തലത്തിനുവേണ്ടി സൗത്ത് ഇന്ത്യയിൽ മുഴുവൻ നടത്തിയ അന്വേഷണത്തിലാണ് കൂടം കുളം പദ്ധതി പ്രദേശത്തിനടുത്ത പെരുമണൽ എന്ന സ്ഥലത്തേ സിനിമയ്ക്കായി തിരഞ്ഞെടുത്തതെന്ന് അജയകുമാർ പറഞ്ഞു.
നായികവേഷത്തിലൊക്ക് ആദ്യമായി കടന്നുവരുന്ന സജി, ചിലങ്ക, നജ്മൽ,സൈനഎന്നിവർ മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നു. തമിഴ് സിനിമയിലെ അഴക്, അരുൾഗിരി, മോഹൻ ശർമ്മ, റിന്ദു രവി, ക്രെയിൻ മനോഹർ തുടങ്ങി 15ഓളം മധ്യനിര താരങ്ങളാണ് പ്രധാനമായും അഭിനേതാക്കൾ. 2കോടിയിലധികം ചിലവു വരുന്ന ഇരണ്ടുമനം വേണ്ടും സിനിമയുടെ നായകവേഷം ശെൽവം എന്ന കഥാപാത്രമാണ്. ഇദ്ദേഹം ഒരു ടെക്സ്റ്റയിൽ മാനേജ്ജരായി ജോലിചെയ്യുന്ന സാധാരണക്കാരനായ യുവാവാണ്.നായിക വേഷത്തിലെത്തുന്നത് പൊന്നിയുമായിയാണ്.
അതിരാവിലേ അച്ചപ്പവും നുറുക്കും വീടുകളിലൂടെ ചുമന്ന് വിറ്റശേഷം 10 മണിയോടെ കോളേജ്ജിൽ പഠിക്കാൻ പോകും പൊന്നി. പൊന്നിയുടെയും ശെലവത്തിന്റേയും മനസിൽ പരസ്പരം പ്രണയമാണ്. അത് നാട്ടുകാർക്കും വീട്ടുകാർക്കും അറിയുകയും ചെയ്യാം. ശെൽ വത്തിന്റെ അനുജൻ ശിവയ്ക്ക് കല്യാണം വരുന്നു. കല്യാണ ദിവസത്തിന്റെ തലേന്ന് ശിവയേ കാണാതാകുന്നതോടെ സിനിമയിലേ ക്ലൈമാക്സ് തുടങ്ങുന്നു. അന്വേഷണത്തിനൊടുവിൽ ശിവയ്ക്ക് ബൈക്കപകടം ഉണ്ടായി ആശുപത്രിയിലാണെന്ന് അറിയുന്നു. മുഹൂർത്ത സമയത്തുതന്നെ കല്യാണം നടത്താനായി ശിവ അപകടത്തിൽ പെട്ട് കിടക്കുന്ന ആശുപത്രിയിൽ വധു എത്തുന്നു. അപകടത്തിൽ ശിവയുടെ കൈ താലികെട്ടാൻ ശേഷിയില്ലാതിരിക്കെ ശിവയെ ജ്യേഷ്ഠനായ ശെൽ വം സഹായിക്കുകയാണ്. വധുവിന്റെ കഴുത്തിൽ താലി വെയ്ക്കുന്നതും കെട്ടി മുറുക്കുന്നതും അനുജനുവേണ്ടി ജ്യേഷ്ഠൻ ശെൽവമാണ്. താലികെട്ടിയത് ജ്യേഷ്ഠൻ ശെൽവം ആണെന്നും അദ്ദേഹമാണ് ഭർത്താവെന്നും വിവാദങ്ങൾ ഉയരുന്നു. തുടർന്ന് ഈ കടൽ കരയിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സഭവ വികാസങ്ങൾ ആണ് സിനിമയുടെ കാതൽ. ഈ അപ്രതീക്ഷിത സംഭവ വികാസങ്ങൾ നിരവധി പ്രതീക്ഷിക്കാത്ത സഭവങ്ങളിലേക്കും നയിക്കുകയാണ്.
അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ് നമ്മൾ എപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നതിനേക്കാൾ നല്ലത് എന്ന ഒരു സന്ദേശം സിനിമ നല്കുന്നു. ഒരിക്കലും പ്ലാൻ ചെയ്യുന്നത് വിജയിക്കാനും, നടപ്പാകാനും സാധ്യത കുറവാണ്. ജീവിതത്തിലേ പല വിഷയങ്ങളിലും പ്ലാൻ ചെയ്യുന്നതിനേ മാറ്റി നിർത്തി അപ്രതീക്ഷിതമായ കാര്യങ്ങൾ സഭവിക്കും. ലിറിക്സ് വേൽ മുരുകൻ, ഗാനങ്ങൾ മുഹമദലി, എഡിറ്റിങ്ങ് രഞ്ചിത്ത്, ആർട് ജോസഫ് ബോബിൻ,മേക്കപ്പ് വിജയൻ,പി.ആർ ഒ മോഹൻ രവി, പ്രൊഡക്ഷൻ മാനേജർമാർ കാർത്തിക്, രമേഷ്.
തമിഴ് നാട്ടിലേ കടലോരങ്ങളിലേ ആളുകളുടെ ജീവിതത്തിന്റെ വികാര തീവൃതകളിലൂടെ ക്യാമറ ചലിക്കുന്നുണ്ട്. ചെറിയ സന്തോഷം മതി മതിമറന്ന് പൊട്ടിചിരിക്കാനും കരയാകെ ആഹ്ളാദിക്കാനും. കൊച്ചു കാര്യങ്ങളിൽ കടൽ കരയാകെ സങ്കടത്തിലാകും. കടലിലേ തിരതള്ളൽ പോലെ തന്നെ നിരാശയും, സന്തോഷവും, സങ്കടങ്ങളും പെട്ടെന്ന് അവരുടെ ജീവിതത്തിലേക്ക് വരികയാണ്. പൊട്ടിചിരിക്കും പൊട്ടികരയിലിനും അവിടെ ഒരു പഞ്ഞവുമില്ല. കഥയും സംഭാഷണവും ചിട്ടപ്പെടുത്തിയ സി.ആർ അജയകുമാർ കൊല്ലത്ത് അഭിഭാഷകനും എഫ്.എം റേഡിയോ ആക്ടിവിസ്റ്റും, മാധ്യമ പ്രവർത്തകനും, ചാനൽ പ്രോഗ്രാമറും ആയി പ്രവർത്തിക്കുന്നയാൾകൂടിയാണ്. പ്രദീപ് സുന്ദർ ആണു സംവിധാനം. വി.കെ.പ്രദീപാണ് ക്യാമറ, ഹോളിമാൻസ് ഫിലിംസ് ബാനറിലാണ് നിർമ്മാണം. പ്രൊഡക്ഷൻ ഡിസൈനർ അനിൽ കൊട്ടാരക്കര. ഏറെ നാൾക്കുശേഷം സിനിമയിൽ എത്തുന്ന സുജാത ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നു.