ഇറാക്കിൽ സൈന്യവും തീവൃവാദികളും ശക്തമായ ഏറ്റുമുട്ടൽ. 25 തീവ്രവാദികൾ കൊലപ്പെട്ടു.

ബാഗ്ദാദ്: ഇറാക്കില്‍ അന്‍ബാര്‍ പ്രവിശ്യാ സര്‍ക്കാരിന്റെ തലസ്ഥാനമായ റമാദി ഐഎസ് തീവ്രവാദികളില്‍ നിന്നു തിരിച്ചുപിടിക്കാന്‍ ഇറാഖി സൈനിക നീക്കം. തീവ്രവാദികളും സൈനികരും തമ്മില്‍  ശക്തമായി പോരാട്ടമാണ് നടക്കുന്നത്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തീവൃവാദികളുടെ താവളങ്ങൾ അക്രമിക്കുകയാണ്‌ സൈന്യം. തീവൃവാദികൾ കൈയ്യടക്കിയ പ്രദേശത്തുനിന്നും മാറി താമസിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഐഎസ് നേതാവ് ഉള്‍പ്പെടെ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വിവിധ സായുധ വിഭാഗങ്ങളുടെ പിന്തുണയോടെയാണ് ഐഎസിനെതിരെ സൈന്യം പോരാട്ടം നടത്തുന്നത്

Loading...