വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുവെങ്കിലും നാട്ടിലെ മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങളെ സ്വന്തം പ്രശ്‌നം പോലെ നോക്കി കാണുന്ന ഒരു കൂട്ടം അയർലണ്ട് നഴ്‌സുമാരാണ് ഈ മാസം 25 ന് UNA പ്രസിഡന്റ് ശ്രീ. ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് മുന്നിൽ ആരംഭിക്കാനിരിക്കുന്ന കേരളത്തിലെ നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

4 വർഷം മുമ്പ് UNA കേരളത്തിൽ നിലവിൽ വന്നത് നഴ്‌സിങ്ങ് മേഖലയിലെ ഒരു പുത്തൻ വിപ്ലവത്തിന് തുടക്കം കുറിച്ചു കൊണ്ടായിരുന്നു. നഴ്‌സുമാരുടെ വേതനം മിനിമം 9500 രൂപയായി നിശ്ചയിക്കപ്പെട്ടു UNA യുടെ ധീരമായ സമരമുറകളിലൂടെ.

Loading...

ഇന്ന് വീണ്ടും ചരിത്രപ്രധാനമായ ഒരു സമരരംഗത്തേയ്ക്ക് UNA ഫെബ്രുവരി 25 ന് പുതിയ കാൽവയ്പ്പ് നടത്തുന്നു. ഒട്ടേറെ എതിർപ്പകളും ഭീഷണികളുമുണ്ടായിട്ടും ഒരടി പിന്മാറാകാൻ തയ്യാറില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് UNA പ്രസിഡന്റ് ജാസ്മിൻ ഷായുടെ നേതൃത്വത്തിൽ സമരമുഖത്തേയ്ക്ക് മുന്നേറുന്ന എല്ലാ ഭാരവാഹികൾക്കും അണികൾക്കും എല്ലാ നഴ്‌സ് സഹോദരീ സഹോദരന്മാർക്കും UNA Supporterട In IRELAND ഫോറത്തിന്റെ പേരിൽ എല്ലാ വിധ ഭാവുകങ്ങളും!

una ireland

UNA യ്ക്ക് ഇനി വരുന്ന എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലും ആകാൻ ഒരു കുടക്കീഴിൽ അണിചേരാൻ എല്ലാ അയർലണ്ട് നഴ്‌സുമാരെയും ഒരുമിച്ച് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് UNA Supporterട in IRELAND എന്ന ആശയം രൂപീകരിക്കപ്പെട്ടത്. ഫേസ്ബുക്കിൽ ഈ പേരിൽ ഒരു ഗ്രൂപ്പും രൂപീകരികരിച്ചിട്ടുണ്ട്.
online Support കൊടുക്കുന്നതിനോടൊപ്പം സമരത്തോടുബന്ധിച്ച് ഉണ്ടാകുന്ന ആവശ്യങ്ങളിലേയ്ക്ക് തങ്ങളാലാവുന്ന വിധം സഹായിക്കാൻ UNA Supporterട IRELAND എല്ലാ അയർലണ്ട് നഴ്‌സുമാരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.

സമരം വൻ വിജയമാകുമെന്നും തങ്ങളുടെ സഹോദരങ്ങൾക്ക് മെച്ചപ്പെട്ട സേവനവേതന വ്യവസ്ഥകൾ ലഭ്യമാക്കുന്നതിൽ UNA യൊടൊപ്പം അണി ചേരുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നുവെന്നും UNA Supporterട in IRELANDഅറിയിച്ചു.