അയര്‍ലന്‍ഡില്‍ രാവിലെ മൂടല്‍ മഞ്ഞും മഞ്ഞുവീഴ്ചയും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ രാവിലെ അനുഭവപ്പെടുന്ന മൂടല്‍ മഞ്ഞും മഞ്ഞുവീഴ്ചയും കാഴ്ചയെ മറയ്ക്കുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമുണ്ടെങ്കില്‍ ഫോഗ് ലൈറ്റ് ഉപയോഗിക്കണമെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കി. ഉച്ചയോടെ മൂടല്‍മഞ്ഞ് മാറുകയും തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.

ചെറിയ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഏറ്റവും കൂടിയ താപനില 10 മുതല്‍ 12 ഡിഗ്രി വരെയായാരിക്കും. രാത്രിയില്‍ വീണ്ടും മഞ്ഞ് വീഴ്ചയുണ്ടാകും. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ആകാശം മേഘാവൃതമായിരിക്കും. അള്‍സ്റ്റര്‍ ആന്‍ഡ് കൊനാട്ട് എന്നിവിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്.

Loading...

മംഗ്സ്റ്റര്‍, ലെയ്ന്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ രാത്രിയിലെ താപനില -1 നും + 1 ഇടയിലായിരിക്കും. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ചില ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍എയര്‍പോര്‍ട്ടുമായി ബന്ധപ്പെടണം.