ഐറിഷ് വാട്ടറില്‍ ബില്ലയയ്ക്കാന്‍ പുതിയ സംവിധാനം

ഡബ്ലിന്‍: ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ബില്‍ അയയ്ക്കാനായി സര്‍ക്കാര്‍ എല്ലാ വീടുകളുടെയും മേല്‍വിലാസം ശേഖരിക്കുന്നു. രാജ്യത്തെ പോസ്റ്റല്‍ സര്‍വ്വീസായ ആന്‍പോസ്റ്റിനോട്് എല്ലാവരുടെയും മേല്‍വിലാസങ്ങള്‍ ഐറിഷ് വാട്ടറിന് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച സ്റ്റാറ്റിയൂട്ടറി നിയമത്തില്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി ഒപ്പു വെച്ചു. ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി ലഭിക്കുന്നതിന് പുതിയ നിയമം പ്രയോജനം ചെയ്യുമെന്നാണ് സൂചന. 2013 ലെ വാട്ടര്‍ സര്‍വ്വീസ് നിയമത്തിന്റെ പരിധിയിലുള്ള പുതിയ നിയമം. ഇതനുസരിച്ച് ഐറിഷ് വാട്ടറിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തേഡ് പാര്‍ട്ടിയില്‍ നിന്ന് സ്വീകരിക്കാം.

Loading...

എന്നാല്‍ പുതിയ നിയമം വ്യക്തികളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണെന്ന് വിമര്‍ശനമുയരുന്നുണ്ട്.