കേരളത്തിലെത്തിയ മണിപ്പൂർ സമര നായിക ഇറോം ശർമിളയെ മുസ്ലിം തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്തു, ഇരുചെവിയറിയാതെ ഇറോമിനെ മടക്കി അയച്ചത് കേന്ദ്ര ഇന്‍റലിജൻസിന്‍റെ നിർദേശത്തെ തുടർന്ന്

പാലക്കാട്: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിശ്രമ ജീവിതത്തിനു കേരളത്തിലെത്തിയ മണിപ്പൂർ സമര നായിക ഇറോം ശർമിളയെ മുസ്ലിം തീവ്രവിഭാഗവാദ സംഘടനകൾ ഹൈജാക് ചെയ്തു. സംസ്ഥാന ഇന്‍റലിജൻസ് വിഭാഗത്തിനു ലഭിച്ച അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇറോമിനെ കേരളത്തിൽ നിന്നും രഹസ്യാന്വേഷണ വിഭാഗം തന്ത്രപരമായി പറഞ്ഞു വിട്ടു. ഒരു മാസത്തേ സന്ദർശനത്തിനെത്തിയ ഇറോമിനേ തീവ്രവാദ സംഘടനകളുടെ ഇടപെടലുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ കേരളാ പോലീസ് നിർബന്ധിച്ച് മടക്കി അയക്കുകയായിരുന്നു. പരിപാടി ഈ നിലക്ക് ഹൈജാക്ക് ചെയ്യപ്പെട്ടത് മണിപ്പൂരിന്റെ ഉരുക്ക് വനിതയായ ഇറോമ്മ് ശർമിള പോലും അറിഞ്ഞിരുന്നില്ല. പോലീസ് പറഞ്ഞപ്പോൾ മാത്രമാണ്‌ അവരുടെ താമസം, ചിലവുകൾ, യാത്രകൾ, പരിപാടികൾ എന്നിവയിൽ ഒളിഞ്ഞിരുന്ന അപകടം അവർ തിരിച്ചറിയുന്നത്. സഭവം മനസിലാക്കിയ ഉടൻ സന്ദർശനം പെട്ടെന്ന് വെട്ടിചുരുക്കി ഇറോം കേരളം വിട്ടു.

Loading...

കഴിഞ്ഞ രാത്രി കേരളത്തിലേ 2 പ്രമുഖ അച്ചടി മാധ്യമങ്ങളുടെ എഡിറ്റോറിയൽ ചർച്ചചെയ്ത് ഒഴിവാക്കിയ വാർത്തയാണിത്.കാരണം ഒരു ഒരു വിഭാഗത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ പ്രവാസിശബ്ദം ഈ വാർത്ത നല്കുന്നത് ഒരു വിഭാഗത്തിനും എതിരായല്ല. ചിലപ്പോൾ സംഘടനകൾ പോലും അറിയാതെ ചിലർ ന്മടത്തിയ രഹസ്യ നീക്കങ്ങൾ ആകാം ഇത്. ശരിയായ കാര്യങ്ങൾ എന്നും ആരുടേയും പിന്തുണയില്ലാതെ കൊടുക്കുന്ന ഞങ്ങൾക്ക് ഇതും അതുപോലെയാണ്‌. ഈ വാർത്തയിലേ ഏതെങ്കിലും ഒരു ഭാഗം തെറ്റാണെകിൽ അത് നിഷേധിക്കേണ്ടത് പോലീസോ, സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിയോ ആണ്‌.ശരിയല്ലെങ്കിൽ അവർ പറയട്ടേ…മറ്റുള്ളവരുടെ വികാരപരമായ അഭിപ്രായ പ്രകടനങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല.. 

ഇറോം സ്വന്തം ചിലവിലോ അവരുടെ സംഘടനാ ഫണ്ടിലോ അല്ല കേരളത്തിൽ വന്നത്. സ്പോൺസർ വഴിയാണ്‌. മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന ഇറോം കഴിഞ്ഞ മാസം നടന്ന മണിപ്പൂർ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും ആകെ ലഭിച്ചത് 90 വോട്ടുകളായിരുന്നു. ജീവിതം തന്നെ മണിപ്പൂർ ജനതക്ക് വേണ്ടി മാറ്റി വച്ച തന്നെ സ്വന്തം നാട് പുറം തള്ളിയതോടെയാണ് പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കളുടെ മറ പറ്റി ഇറോം കേരളത്തിലേക്കു വിശ്രമ ജീവിതത്തിനെത്താൻ ലക്ഷ്യമിട്ടത്. എന്നാൽ ഇത് മനസിലാക്കിയ കേരളത്തിലെ ചില മുസ്ലിം തീവ്ര ചിന്താഗതിക്കാരായ സംഘടനകൾ ഇറോമിനെ ഹൈജാക്ക് ചെയ്യുകയായിരുന്നു.ഇറോമിന്‍റെ സ്പോൺസറെ സ്വാധീനിച്ച് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട ചിലരാണ്‌ അട്ടപ്പാടിയിലേക്ക് ഇവരെ എത്തിച്ചത്. (ഈ വാർത്തയിൽ ജമാ അത്തെ ഇസ്ളാമി എന്ന സംഘടനയേ അല്ല പരാമശിക്കുന്നത് ഇറോമിന്റെ പരിപാടികൾ നിയന്ത്രിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്ത അതുമായി ബന്ധപ്പെട്ട ആളുകളേയാണ്‌.)

അടുത്തിടെയായി കേരളത്തിൽ ഇസ്ലാം തീവ്രവാദ സംഘടനകളുടെ പ്രവർത്തനം ശക്തമായിട്ടുണ്ടെന്ന് കേന്ദ്ര ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.പരിസ്ഥിതി- സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ കേരളത്തിൽ വേരുറപ്പിക്കുന്നതിനായിരുന്നു സംഘടനകളുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായിരുന്നു ഇറോമിനെ കേരളത്തിലെത്തിച്ചതും.അട്ടപാടിയിലെ ഇറോമിന്‍റെ താമസവും മറ്റു ചിലവുകളും ഒരുക്കിയത് തീവ്ര ചിന്താഗതി പുലർത്തുന്ന ജമാ അത്തെയുടെ ബന്ധപ്പെട്ട ചിലർ ആണ്‌.

പിന്നീട് തിരുവനന്തപുരം മുതൽ പല ഭാഗങ്ങളിലും തീവ്ര സംഘടനകൾ നടത്തിയ സമരത്തിൽ ഇറോമിനെ സംഘം പങ്കെടുപ്പിച്ചു. ഇറോമിന്‍റെ മറവിൽ മത തീവ്രവാദം ശക്തിപെടുത്തുക തന്നെയായിരുന്നു സംഘടനകളുെ ലക്ഷ്യം. വിവരം ചോർന്ന് കിട്ടിയതോടെ ഇറോമിന്‍റെ സ്പോൺസർമാരെ സംസ്ഥാന പൊലീസ് അതീവ രഹസ്യമായി ചോദ്യം ചെയ്തു. ഇതോടെയാണ് ഇറോമിനെ മറയാക്കി വൻ അട്ടിമറി പദ്ധതികളാണ് സംഘം പ്ലാൻ ചെയ്തിരുന്നതെന്ന് വ്യക്തമായത്. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാന പൊലീസ് ഇടപെട്ടാണ് ഒരു മാസത്തെ താമസം വെട്ടിച്ചുരുക്കി ഇറോമിനെ മടക്കി അയച്ചത്.

പോലീസ് ഇന്റലിഗൻസിന്‌ വിവരങ്ങൾ ലഭ്യമായതോടെ അത് മുഖ്യമന്ത്രിക്കും കൈമാറി. തുടർന്ന് സി.പി.എം ഇറോമിനേ ഉൾപ്പെടുത്തി പ്ലാൻ ചെയ്ത എല്ലാ പരിപാടികളും റദ്ദാക്കി. തിരുവനന്തപുരത്ത് സംഘടിപ്പിക്കാനിരുന്ന ഒരു കൂട്ടായ്മയും റദ്ദ് ചെയ്തു. സി.പി.എമിന്റെ ഉന്നതരായ നേതാക്കൾക്ക് മാത്രം കൈമാറിയ രഹസ്യ വിവരത്തേ തുടർന്നാണ്‌ ഇറോമിനേ അവസാന ദിവസങ്ങളി, സി.പി.എം ഒഴിവാക്കിയതും അകറ്റി നിർത്തിയതും. എന്നാൽ എന്തുകൊണ്ടാണ്‌ പല പരിപാടികളൂം മാറ്റിയത് എന്ന് ജില്ലാ നേതാക്കളോട് പോലും ഉന്നത സി.പി.എം നേതൃത്വം പറഞ്ഞിരുന്നില്ല.

ഇറോമിന്റെ സ്പോൺസറും, അവരെ സ്വാധീനിച്ചയാളെയും എല്ലാം ഇന്റജിജൻ കാണുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഇവരിൽനിന്നും വിശദമായ സ്റ്റേറ്റ്മെന്റ് എടുത്തു. ഇറോമിനേ സന്ദർശിച്ചവരും, പരിപാടികൾ ആസൂത്രണം ചെയ്തവരെയും എല്ലാം ഇന്റലിജൻസ് കണ്ടെത്തുകയും പലരേയും നേരിൽ കാണുകയും ചെയ്തു. ഇറോമിന്റെ വരവ് ഒരു അർഥത്തിൽ നന്നായെന്നും നിരവധി വിലപ്പെട്ട വിവരങ്ങളും രഹസ്യ നീക്കങ്ങളും പോലീസിന്‌ ഇത് മൂലം കണ്ടെത്താനായെന്നും ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നു.
മണിപ്പൂരിലെ പട്ടാള ഭരണത്തിനെതിരെ ഒറ്റയാൾ സമരം നടത്തിയാണ് ഇറോം ശർമിള എന്ന നാൽപതുകാരി ലോക ശ്രദ്ധ നേടുന്നത്. പട്ടാളത്തിനു പ്രത്യേക അധികാരം നൽകുന്ന അഫ്സ്പാ നിയമത്തിനെതിരെയായിരുന്നു പോരാട്ടം. 16 വർഷമായി തുടർന്ന നിരാഹാര സമരത്തെ തുടർന്ന് ഇറോമിന്‍റെ ശരീരം പോലും ശോഷിച്ചു പോയിരുന്നു. 2016ലാണ് ഇറോം സമരം അവസാനിപ്പിച്ചത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് സംസ്ഥാന പൊലീസ് ഇടപെട്ടാണ് ഒരു മാസത്തെ താമസം വെട്ടിച്ചുരുക്കി ഇറോമിനെ മടക്കി അയച്ചത്. irom-sharmila-kerala visit behind