ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരിയാണ് മുങ്ങിമരിച്ചത്. ബിജ്‌നോറിലെ നാഗിന സ്വദേശിയായ ഫയാസ് ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്.

ബിൻജോറിലെ നാ​ഗിന സ്വദേശിയായ അൻസാരി ടി20 ലോകകപ്പിലെ കമൻ്ററി പാനലിലുള്ള പത്താനൊപ്പം കരീബിയൻ ദ്വീപുകളിൽ യാത്രയിലായിരുന്നു. ജൂൺ 21ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് അൻസാരിയുടെ ബന്ധു മൊഹമ്മദ് അഹമ്മദ് സ്ഥിരീകരിച്ചത്. ഹോട്ടലിലെ പൂളിൽ സമയം ചെലവഴിക്കുന്നതിനിടെ മുങ്ങിമരണമെന്നാണ് സൂചന.

Loading...

യുവാവിന്റെ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകമുള്ള അപ്രതീക്ഷിത വിയോ​ഗം അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഉലച്ചു. മൃതദേ​ഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ഇർഫാനാണ് സ്വീകരിക്കുന്നത്. മൂന്നു ‌ദിവസത്തിനകം മൃതദേഹം നാട്ടിലെത്തുമെന്നാണ് ബന്ധുകൾ പ്രതീക്ഷിക്കുന്നത്. മുംബൈയിലെ അൻസാരിയുടെ സലൂണിലെ പതിവ് കസ്റ്റമറായിരുന്ന പത്താൻ യുവാവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. വർഷങ്ങളായി പത്താനാെപ്പം സ്വകാര്യ മേക്കപ്പ്മാനായി അൻസാരി യാത്ര ചെയ്യുന്നുണ്ട്.