ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്; ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം. ഐഎസ് ബന്ധമുള്ളവര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ജില്ലയില്‍ തിരച്ചില്‍ നടത്തി. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യയുടെ വീട്ടിലാണ് എന്‍ഐഎ പരിശോധന നടത്തിയത്.

ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാളുടെ നേതൃത്വത്തില്‍ ഫണ്ട് പരിച്ചുവെന്നും. ഭീകര പ്രവര്‍ത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്തുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മയിലാടും തുറൈയില്‍ പോലീസുകാരനെ അക്രമിച്ച ശേഷം സാദിഖ് രക്ഷപ്പെട്ടിരുന്നു.

Loading...

ഇയാള്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാര്‍ഡ് ഡിസ്‌കുകളും സിമ്മുകളും ഇലട്രോണിക് ഉപകരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തു.