തൃശൂര്‍: കൊലപ്പെടുത്തിയത് ആര്‌; പണം ഇടപാടുകൾ നടത്തിയ സുഹൃത്തുക്കളോ? കേന്ദ്ര ലാബില്‍ നടന്ന പരിശോധനയില്‍ മരണകാരണമായേക്കാവുന്ന തരത്തില്‍ ഉയര്‍ന്ന അളവില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. 45 മില്ലി ഗ്രാം മെഥനോളിന്റെ അംശമാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഹൈദരാബാദ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടന്നത്.നേരത്തെ കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ കുറഞ്ഞ അളവിലാണ് മെഥനോളിന്റെ അംശം കണ്ടെത്തിയത്.മണിയുടെ മരണകാരണം കണ്ടെത്തി. ഉയർന്ന അളവിൽ വിഷം ശരീരത്തു ചെന്നതാണ്‌ മരൈക്കാൻ കാരണം. മരണം സ്വഭാവികമല്ലെന്നും ചാരായത്തിൽ വിഷം കലർത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നു. മണിയുടെ മരണം സി,.ബി.ഐ ക്ക് വിടാൻ തീരുമാനിച്ച കേരളാ സർക്കാരിന്റെ നടപടി ഇനി പുനപരിശോധിച്ചേക്കും. മരണകാരണം കണ്ടെത്തിയ സ്ഥിതിക്ക് പ്രതിയേ പറ്റി സൂചനകൾ ലഭ്യമാകാനിടയുണ്ട്.

മണിക്ക് ചില സുഹൃത്തുക്കളിൽ നിന്നും കോടിക്കടുത്ത് തുക കിട്ടാനുണ്ടായിരുന്നു. ചാലക്കുടിയിൽ ഫ്ലാറ്റ് പണിയാനും ചില സ്ഥലങ്ങൾക്ക് അഡ്വാൻസ് കൊടുത്തു വയ്ച്ചതിനാലും മണിക്ക് 5കോടിയിലധികം രൂപ പെട്ടെന്ന് ആവശ്യമുണ്ടായിരുന്നു. പണം കടം കൊടുത്ത സുഹൃത്തുക്കളിൽനിന്നും തിരികെ ആവശ്യപ്പെട്ടതായി സൂചനകൾ ഉണ്ട്. മണിയേ ഇല്ലാതാക്കിയാൽ പണം തിരികെ കൊടുക്കേണ്ട എന്ന നിലപാട് കൊലയിലേക്ക് നയിച്ചുവോ എന്നാണ്‌ സംശയം. ഈ ശ്രമത്തിനായി ഏതേലും സുഹൃത്ത് മണിയുടെ പാടിയിലെ പരിചാരകരെ വിലക്കെടുത്തോ എന്നും സംശയിക്കുന്നു. മണി ഒരിക്കലും വിഷ മദ്യം കഴിച്ച് സ്വയം മരിക്കില്ല. മരണത്തിനു പിന്നിൽ ചതിയുള്ളതായാണ്‌ കുടുംബക്കാരുടേയും വിലയിരുത്തൽ. മണിക്ക് നന്നായി അറിയാവുന്ന കൈകളിൽ നിന്നും ഉട്ടികൊടുത്ത വിഷ ചാരായം മണി കഴിച്ചിരിക്കാമെന്ന് കുടുംബം കരുതുന്നു.

അതേസമയം, കലാഭവന്‍ മണി ചാരായം ഉപയോഗിക്കാറില്ലെന്നാണ് ബന്ധുക്കളും മണിയുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിനോട് പറഞ്ഞത്. എങ്ങനെയാണ് ഇത്രയും അധികമായ അളവില്‍ മെഥനോള്‍ ശരീരത്തില്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ല. പാഡിയില്‍ ചാരായം കൊണ്ടുവന്നിട്ടുണ്ടെന്ന ഉറച്ച നിലപാടിലാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ചാരായം പാഡിയില്‍ കണ്ടെത്തിയെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ തന്നെ കൊണ്ട് ഒപ്പിടുവിച്ചുവെന്നും രാമകൃഷ്ണന്‍ പറയുന്നു.

Loading...

കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചിരുന്നു. മണിയുടെ ആന്തരീകാവയവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ച ഹൈദരാബാദ് ഫോറന്‍സിക് ലാബിലെ പരിശോധനാഫലത്തിലാണ് മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തുവന്ന പരിശോധനാഫലത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശമാണ് കണ്ടെത്തിയത്.