നമ്മള്‍ ജീവിതത്തില്‍ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാള്‍ പോകുമ്പോഴാണ് മനസിലാക്കുന്നത്;ഇഷാന്‍ ദേവ്

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന് ഇന്ന് പിറന്നാള്‍ ദിനം. ബാലഭാസ്‌കറിനെക്കുറിച്ച് ഉറ്റസുഹൃത്തായ ഇഷാന്‍ ദേവിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സൗഹൃദമായിരുന്നു ബാലുവിന് എല്ലാം. ജീവിതത്തില്‍ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിയായിരുന്നു ബാലഭാസ്‌കര്‍. പാട്ടുവഴിയില്‍ ഇഷാന് കൂട്ട് എന്നും ബാലുവായിരുന്നു. ഇഷാന്‍ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

Happy Bday My BaaluAnna♥️😘
എന്റെ ബാലുഅണ്ണന് ജന്മദിനാശംസകൾ
എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായുരുന്നു .നമ്മൾ ജീവിതത്തിൽ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാൾ പോകുമ്പോഴാണ് മനസിലാക്കുന്നതും .കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സിൽ സൗഹൃദ കാലം.കാലം എന്റെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്പുകൾ വീണ്ടും ചെയ്യാൻ .
ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്പോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് .ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്‌സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു .എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണൻ തന്നാണ് ഇൻസ്പിറേഷൻ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്പിന്റെ കൂട്ട്‌ ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും ,ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം 😘♥️♥️♥️Miss you my Annan ♥️😘😘😘😘😘

Loading...