താലിബാനെ അം​ഗീകരിച്ചില്ല, ഐസിസ് നേതാവിനെ ജയിലിൽ കയറി കൊലപ്പെടുത്തി വെടിവെച്ച് കൊന്ന് താലിബാൻ

കാബൂൾ: അഫ്​ഗാനിൽ താലിബാന്റെ ക്രൂരതകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനാണ് താലിബാന്റെ ശ്രമം. അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവും തെക്കനേഷ്യയിലെ മുൻ തലവനുമായ ഉമർ ഖൊറസാനിയെ താലിബാൻ വെടിവച്ച്‌ കൊലപ്പെടുത്തിയ വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. താലിബാൻ ജയിലിൽ കയറിയാണ് ഖൊറസാനിയെ കൊലപ്പെടുത്തിയത്.

പുലെ ചർഖി ജയിലിൽ 2020 മുതൽ തടവിലായിരുന്നു ഖൊറസാനി. താലിബാൻ നേതൃത്വം അംഗീകരിക്കണമെന്ന ആവശ്യം നിഷേധിച്ചാണ് കൊലപ്പെടുത്തലിനു പിന്നിൽ.2015 മുതൽ അഫ്ഗാനിൽ ഐസിസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇയാളെ 2020ൽ അഫ്ഗാൻ സുരക്ഷാ സേന പിടികൂടി ജയിൽ അടയ്ക്കുക ആയിരുന്നു . അതിനു ശേഷം ഐസിസിന്റെ തലവനായി മൗലവി അസ്ളം ഖുറേഷിയെ നിയമിച്ചു. നിലവിൽ 2000 ത്തോളം ഐസിസ് പ്രവർത്തകർ അഫ്ഗാനിലുണ്ട്.

Loading...