എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്ക് ഐഎസ് വധഭീഷണി; കിറ്റക്‌സിനെതിരെ ശബ്ദിച്ചാല്‍ ബോംബെറിഞ്ഞ് കൊല്ലും

കൊച്ചി : പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയ്‌ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി. ബോംബെറിഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് എംഎല്‍എയ്‌ക്ക് ലഭിച്ചു. സംഭവത്തില്‍ എല്‍ദോസ് കുന്നപ്പള്ളി മുഖ്യമന്ത്രിയ്‌ക്ക് പരാതി നല്‍കി.

കഴിഞ്ഞ ദിവസമാണ് കത്ത് ലഭിച്ചത്. കിറ്റക്‌സ് ഗ്രൂപ്പിനെതിരെ ശബ്ദിച്ചാല്‍ കൊന്നുകളയുമെന്നാണ് കത്തിലുള്ളത്. അബ്ദുള്‍ റഹിമാന്‍ എന്നയാളുടെ പേരിലാണ് കത്ത്. വിലാസവും കത്തില്‍ കുറിച്ചിട്ടുണ്ട്. ഇത് ശരിയായ വിലാസമാണോയെന്നതില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Loading...

ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കത്തില്‍ രൂക്ഷ വിമര്‍ശനമുണ്ട്. കിഴക്കമ്ബലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യിലിരിപ്പുകൊണ്ടാണ് പഞ്ചായത്ത് ഭരണം ട്വന്റി ട്വന്റിക്ക് ലഭിച്ചത്. കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന ആളാണ് പിടി തോമസ്. അയാള്‍ വിചാരിച്ചാല്‍ ട്വന്റി ട്വന്റിയെ തകര്‍ക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

മുഴുവന്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കും ഭീഷണിക്കത്ത് അയച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എഴുത്ത് അവസാനിക്കുന്നത്.
buy office 2019 pro