ഇന്ത്യയില്‍ പ്രവശ്യയുണ്ടാക്കിയെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍

Loading...

ശ്രീനഗര്‍: ഇന്ത്യയില്‍ ആദ്യമായി ഒരു പ്രവിശ്യയുണ്ടാക്കിയെന്ന് ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഐ.എസ്. പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ഐ.എസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രവിശ്യയ്ക്ക് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേരുനല്‍കിയിരിക്കുന്നതെന്നും കശ്മീരിലെ ഷോപിയാന്‍ ജില്ലയിലെ അംഷിപോറ പട്ടണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഐ.എസ്. നാശനഷ്ടം വരുത്തിയതായും ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഇഷ്ഫാഖ് അഹമ്മദ് സോഫിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടുവെന്ന് വെള്ളിയാഴ്ച ജമ്മുകശ്മീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഐ.എസ്. പ്രവര്‍ത്തകനാണെന്നാണ് അവകാശവാദം.

Loading...