ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ഐഎസ് ശ്ര​മി​ച്ചി​രു​ന്നു​; പക്ഷേ പരാജയപ്പെട്ടു…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക

ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ഐഎസ് ശ്ര​മി​ച്ചി​രു​ന്നു​വെന്നും പക്ഷേ അത് പരാജയപ്പെട്ടുവെന്നും വെളിപ്പെടുത്തൽ.
അമേരിക്കയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

ഇ​ന്ത്യ​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐഎസ്) ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും ഐ​എ​സി​ന്‍റെ ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഖൊ​റാ​സാ​ൻ ഗ്രൂ​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നുമാണ് അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റും ഭീ​ക​ര​വി​രു​ദ്ധ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​റു​മാ​യ റു​സ്സെ​ൽ ട്രാ​വേ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

Loading...

ഐ​എ​സി​ൽ നി​ന്ന് മാ​തൃ​ക സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 4000 ഭീ​ക​ര​ർ എ​ങ്കി​ലും ദ​ക്ഷി​ണേ​ഷ്യ​യി​ലു​ണ്ടെ​ന്നും അ​ഫ്ഗാ​നിസ്ഥാന് പു​റ​ത്ത് നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഐ​എ​സ്- ഖൊ​റാ​സാ​ൻ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും റു​സ്സെ​ൽ ട്രാ​വേ​ഴ്സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​വി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നോ ആ​രാ​ണ് ശ്ര​മം ത​ക​ർ​ത്ത​തെ​ന്നോ അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​ല്ല. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മുൻപ് ന്യൂ​യോ​ർ​ക്കി​ലും അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു.

എ​ഫ്ബി​ഐ ഈ ​ശ്ര​മം പൊ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഐ​എ​സി​ന്‍റെ എ​ല്ലാ ഉ​പ​വി​ഭാ​ഗ​ങ്ങ​ളും അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​ണെ​ന്നും റു​സ്സെ​ൽ ട്രാ​വേ​ഴ്സ് പ​റ​ഞ്ഞു.

അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിൽ മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ എല്ലാ ഉപവിഭാഗങ്ങളും അമേരിക്കയെ സംബന്ധിച്ചിടത്തോളം ആശങ്കയ്ക്ക് കാരണമാണെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.

ഐഎസിൽ നിന്ന് മാതൃക സ്വീകരിച്ച് പ്രവർത്തിക്കുന്ന 4000 ഭീകരർ എങ്കിലും ദക്ഷിണേഷ്യയിലുണ്ടെന്നും അഫ്ഗാനിസ്താന് പുറത്ത് നിരവധി ആക്രമണങ്ങൾക്ക് ഐഎസ്- ഖൊറാസാൻ ശ്രമം നടത്തിയിട്ടുണ്ടെന്നും റുസ്സെൽ ട്രാവേഴ്സ് പറഞ്ഞു.

ഇന്ത്യയിലും അവർ ചാവേർ സ്ഫോടനങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ അത് പരാജയപ്പെടുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലും അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടു. എന്നാൽ എഫ്ബിഐ ഈ ശ്രമം പൊളിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് എത്തിയത്. യുഎസ് സേന സിറിയയില്‍ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ രഹസ്യ ഓപ്പറേഷനെ കുറിച്ച് വിശദമാക്കാന്‍ സേന തയ്യാറായില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടതിനെ കുറിച്ചോ, രഹസ്യ ഓപ്പറേഷനെ കുറിച്ചോ വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. സിറിയയിലെ ഇഡ്‌ലിബ് പ്രവശ്യയില്‍ നടത്തിയ രഹസ്യ ഓപ്പറേഷന്‍ വിജയകരം എന്നുമാത്രമാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

രഹസ്യ ഓപ്പറേഷന്‍ നടത്തിയത് അല്‍ ബാഗ്ദാദിയെ ലക്ഷ്യംവെച്ചാണെന്നും, അദ്ദേഹം ഓപ്പറേഷനില്‍ മരിച്ചതായാണ് സൂചനയെന്നും അമേരിക്കന്‍ സൈനികനെ ഉദ്ധരിച്ച്
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച വിവരം പ്രതിരോധ വകുപ്പ് വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദൗത്യം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് പ്രസിഡന്റ് ട്രംപ് രഹസ്യ ഓപ്പറേഷന് അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യുഎസ് സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ അല്‍ ബാഗ്ദാദി ആത്മഹത്യ ചെയ്തതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.