ഐ.എസ് കാട്ടാളന്‍മാരുടെ ചോരക്കൊതി തീരുന്നില്ല, യൂറോപ്പിനെ ചോരയില്‍ മുക്കാനായി പദ്ധതി

പാരീസ് : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്തുക എന്നത് ലോകത്തിന്‍റെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുതിയതായി യൂറോപ്യന്‍ രാജ്യങ്ങളെയാണ് കിരാതസംഘം ലക്ഷ്യമിടുന്നത്. യുറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലാണ് പാരീസ് മാത്യകയിലുളള ആക്രമങ്ങള്‍ക്ക് ഐ എസ് തുനിയുന്നതായി ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന സിറിയയിലെ യുദ്ധഭൂമികളിലൊന്നില്‍ വെച്ച്‌ കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും പത്രം വ്യക്തമാക്കുന്നു ഈയിടെ ഐ എസിനെ പരിപൂര്‍ണ്ണമായി നാമാവിശേഷമാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര തലത്തിലുള്ള സംവിധാനങ്ങള്‍ ഐ.എസ് ഭീകരര്‍ക്ക് ഇപ്പോഴുമുണ്ട്.

Loading...

പല രാജ്യങ്ങളിലേക്കായി ചുവടുമാറ്റിയ ഐഎസ് ഭീകരര്‍ ബാങ്ക് കൊള്ളയടിക്കുക, കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുക, വാഹനങ്ങള്‍ കടത്തുക, പണം വാങ്ങി കൊലപാതകങ്ങള്‍ നടത്തുക തുടങ്ങിയ നിരവധി മാര്‍ഗങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തനത്തിനായി പണം കണ്ടെത്തുന്നത്. റഷ്യ, ജര്‍മനി എന്നിവിടങ്ങളിലായി ഐഎസിന് മൂന്ന് സംഘങ്ങള്‍ ഉണ്ടെന്നും സിറിയയില്‍ മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലുണ്ട്.