കൊല്‍ക്കത്ത. രാമനവമി ആഘോഷയാത്രയ്ക്ക് നേരെ പശ്ചിമ ബംഗാളില്‍ ഇസ്ലാമിസ്റ്റുകളുടെ ആക്രമം. ഹൗറ ജില്ലയില്‍ നടന്ന രാമനവമി ആഘോഷത്തിന് നേരെയാണ് ഇസ്ലാമിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിട്ടത്. വലിയതോതില്‍ വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ആഘോഷ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. അതേസമയം റംസാന്‍ നടക്കുന്നതിനാല്‍ മുസ്ലീമുകളുടെ പ്രദേശങ്ങളില്‍ ഹിന്ദുക്കള്‍ രാമനവമി ആഘോഷിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത് വലിയ വിവാദമായിരുന്നു.
അതേസമയം ഹൗറ കലാപത്തിന് ഉത്തരവാദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഇസ്ലാമിസ്റ്റുകള്‍ക്ക് അക്രമം നടത്തുവാന്‍ സഹായിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മമത നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം പ്രദേശങ്ങളില്‍ റംസാന്‍ അയതിനാല്‍ രാമനവമി ഘോഷയാത്ര നടത്തരുതെന്ന് ഹിന്ദുവികാരങ്ങളെ അഗണിച്ച് കൊണ്ട് മമത നിര്‍ദേശം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രി എന്ന നിലയില്‍ കലാപത്തിന്റ ഉത്തരവാദിത്വം മമതയ്ക്കാണ്. ഹിന്ദുക്കളും നവരാത്രിക്ക് വ്രതമെടുക്കുന്നത് മമത മറന്നു. അതെസമയം ഗുജറാത്തില്‍ വഡോദര ജില്ലയിലെ ഫത്തേപൂരിലും രാമനവമി ശോഭാ യാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം.