വെങ്ങാനൂർ പൗർണ്ണമിക്കാവിലെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്, ദർശനം ചന്ദ്രയാൻ ദൗത്യം വിജയം കണ്ടതിന് പിന്നാലെ

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയംകണ്ടതിന് പിന്നാലെ വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്. അദ്ദേഹം ക്ഷേത്രത്തിൽ പ്രത്യേക പൂജയിൽ പങ്കെടുത്തു. ചന്ദ്രയാൻ -3 ദൗത്യം തുടങ്ങിയത് മുതൽ ഇസ്രോ ചെയർമാൻ ഡോ.സോമനാഥ് എല്ലാ പൗർണ്ണമിക്കും പൗർണ്ണമിക്കാവിൽ വരികയും പ്രത്യേക പൂജകൾ നടത്തുകയും ചെയ്തിരുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രി 10.40ന് എത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണ നൽകിയിരുന്നു. പ്രഗ്യാൻ റോവറിന്റെ ചെറുമാതൃകയും പൊന്നാടയും നൽകിയായിരുന്നു ചെയർമാനെയും സംഘത്തെയും വരവേറ്റത്.

Loading...

എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി.നാരായണൻ, വി.എസ്.എസ്.ഇ ഡയറക്ടർ ‌ഡോ. ഉണ്ണികൃഷ്ണൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ചെയർമാനും സംഘവുമെത്തിയത്. വരും ദിവസങ്ങളിൽ ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവരുമെന്ന് സോമനാഥ് പ്രതികരിച്ചിരുന്നു.