പിഎസ്എൽവി-സി 54; സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് വിക്ഷേപണം വിജയകരം

    ന്യൂഡൽഹി: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 54; സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇതോടെ പിഎസ്എൽവിയുടെ 56-ാം ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം ഉപഗ്രഹം, ഭൂട്ടാൻസാറ്റ് തുടങ്ങിയ 8 ചെറു ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപിച്ചത്. എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ദൈർഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.

    ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. പിഎസ്എൽവിയുടെ 56-ാം ദൗത്യമാണ് വിജയകരമായി പൂർത്തീകരിച്ചത്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ 742 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ഓഷ്യൻസാറ്റ് വേർപെടും.

    Loading...

    ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6. ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്‌സൽ വികസിപ്പിച്ചെടുത്ത ആനന്ദ് എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാർട്ടപ്പായ ധ്രതു സ്‌പേസിന്റെ തൈബോൾട്ട്, യുഎസിലെ ആസ്‌ട്രോകാസ്റ്റിന്റെ നാല് ഉപഗ്രഹങ്ങൾ എന്നിവയുമാണ് ഭ്രമണപഥത്തിലെത്തിക്കുക.