എസ് .എൻ .ഡി.പി ജാഥ യുടെ രക്ഷാധികാരിയാകാൻ സമ്മതിച്ച് ബി.ജെ.പിയിലേക്ക് അടുക്കാൻ മുൻ  ഐ.എസ് .ആർ .ഒ  ചെയർമാൻ മാധവൻ  നായർ.

എസ്.എന്‍.ഡി.പിയുടെ സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരി ആകുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. വികസന അജണ്ടയുള്ള ബി.ജെ.പിയുമായി യോജിക്കുന്നതില്‍ സന്തോഷമുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

Loading...

വികസനത്തില്‍ ഊന്നിക്കൊണ്ടുള്ള ഒരു സംവിധാനം വരണം.കേരളം ഇപ്പോള്‍ വികസനത്തില്‍ പുറകിലാണ്. ഇപ്പോഴുള്ള ഭരണ സംവിധാനത്തില്‍ അതിന് പ്രതിവിധി ഇല്ല. അതിന് എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംവിധാനം വേണം. ബി.ജെ.പിയോട് യോജിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഹിന്ദു എന്ന് പറഞ്ഞാല്‍ എല്ലാ സമൂഹവും ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.