ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ തലക്ക് അടിയേറ്റ് മരിച്ച നിലയിൽ.ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞൻ എസ്.സുരേഷിനെ (56)യാണ് ഹൈദരാബാദിലെ അപ്പാർട്ട്മെന്റിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Loading...

ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീർപേട്ടിലെ അന്നപൂർണ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് താമസം. ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസിൽ വിവരമറിയിച്ചു. അവർ വാതിൽ കുത്തിത്തുറന്നപ്പോഴാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്നും പ്രതിയേപ്പറ്റി സൂചനകൾ ലഭിച്ചതായി പോലീസ് പറഞ്ഞു.