ഐഎസ്ആർഒ ലോക റെക്കോഡുമായി: 81 ഉപഗ്രഹങ്ങളേ ഒന്നിച്ച് വിക്ഷേപിക്കുന്ന സ്പേസ് റോകറ്റ്

ഉപഗ്രഹ വിക്ഷേപണത്തിൽ ലോകത്ത് ഒരു ശക്തിയും തങ്ങൾക്കൊപ്പം ഇല്ലെന്ന് വീണ്ടും തെളിയിച്ച് ഐ.എസ്.ആർ ഒ ലോക ചരിത്രം കുറിക്കുന്നു.ഒറ്റ വിക്ഷേപണത്തിൽ തന്നെ 83 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാന്‍ ശേഷിയുള്ള സ്പേസ് റോകറ്റായ എക്സ്എൽ വിഭാഗത്തിലുള്ള പിഎസ്എൽവി നിർമ്മാണം പൂർത്തിയാകുന്നു. രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനായുള്ള പിഎസ്എൽവിയുടെ വിക്ഷേപണം അടുത്തവർഷം ആദ്യപാദത്തോടെ ഉണ്ടായേക്കും. ഇതിനായി വിദേശത്തുനിന്നുള്ള ഉപഗ്രഹങ്ങളുടെ ക്വട്ടേഷനുകളും സ്വീകരിച്ചുതുടങ്ങി.

 ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച പരിചയസമ്പത്ത് ഐഎസ്ആർഒയ്ക്കുണ്ട്. ഒറ്റതവണ 37 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണു നിലവിലെ റെക്കോർഡ്. വിദേശ ഉപഗ്രഹങ്ങളിൽ ഭൂരിപക്ഷവും നാനോ ഉപഗ്രഹങ്ങളായിരിക്കും. 83 ഉപഗ്രഹങ്ങളുടേയും ആകെ ഭാരം 1600 കിലോയോളം വരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരേ ഭ്രമണപഥത്തിൽ തന്നെയായിരിക്കും എല്ലാ ഉപഗ്രഹങ്ങളും എത്തിക്കുകയെന്ന ഐഎസ്ആർഒ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശശിഭൂഷൺ വ്യക്തമാക്കി.