ബഹിരാകാശവും കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നു;ആശങ്കയോടെ ഐഎസ്ആര്‍ഒ

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ നേട്ടങ്ങളും സ്വകാര്യകുത്തകകളിലേക്ക് മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ അഭിമാനവും ലോകത്തിന് മാതൃകയുമായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനത്തെയും സാമ്പത്തിക പാക്കേജിന്റെ മറവില്‍ ഐഎസ്ആര്‍ഒയെയും ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാല്‍ ഇത് ആഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞന്‍മാരെയും ഞെട്ടിച്ചിരിക്കുകയാണ്.

ഉപഗ്രഹവിക്ഷേപണമടക്കമുള്ള തന്ത്രപ്രധാനമായ മുഴുവന്‍ ദൗത്യങ്ങളിലും ഗവേഷണങ്ങളിലും സ്വകാര്യ കമ്പനികള്‍ക്കും കുത്തകകള്‍ക്കും അനുമതി നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇത്തരത്തില്‍ ഐഎസ്ആര്‍ഒയെ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഇനിമുതല്‍ ഐഎസ്ആര്‍ഒയുടെ എല്ലാ കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ ഇിമുതല്‍ സ്വകാര്യ കമ്പനികള്‍ക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ബഹിരാകാശ ഗവേഷണത്തിന് കേന്ദ്രം നല്‍കുന്ന വിഹിതം വെട്ടിക്കുറയ്ക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.

Loading...

വലിയ ആശങ്ക തന്നെയാണ് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. കാരണം ഐഎസ്ആര്‍ഒ ഗവേഷണവും ദൗത്യങ്ങളും നിര്‍ണായകവഴിത്തിരിവില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ക്കൂടിയാണ് കേന്ദ്രര്‍ക്കാരിന്റെ ഈ തീരുമാനം. ഇത് തുടര്‍പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണിവര്‍. അരനൂറ്റാണ്ടിലേറെ നീണ്ട ശാസ്ത്രലോകത്തിന്റെ കഠിനാധ്വാനവും സമര്‍പ്പണവുമാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ഈ നേട്ടങ്ങള്‍ക്കൊക്കെ പുറകില്‍. കേന്ദ്രത്തിന്റെ ഈ തീരുമാനത്തോടെ ആയിരക്കണക്കിന് ജീവനക്കാരും ആശങ്കയിലായിരിക്കുകയാണ്.