ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റി

തിരുവനന്തപുരം: വിദഗ്ധര്‍ ചില പരീക്ഷണങ്ങള്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. വിദഗ്ധർ ചില പരീക്ഷണങ്ങൾ നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഏപ്രിലിൽ നിശ്ചയിച്ച വിക്ഷേപണം മാറ്റിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ബഹിരാകാശ ഗവേഷണത്തിന്‍റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ചന്ദ്രയാൻ ഏപ്രിലിൽ തന്നെ വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദൗത്യത്തിന് ഏകദേശം 800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.