കേരള കോണ്‍ഗ്രസില്‍ വീണ്ടും പുകച്ചില്‍, ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടേക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പി ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസ് വിട്ടേക്കും എന്നാണ് ഇപ്പോള്‍ പുറത്തെത്തുന്ന വിവപം. യു ഡി എഫുമായി ജോസഫ് വിഭാഗം ഇടഞ്ഞിരിക്കുന്നു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ജോസ് കെ. മാണി പക്ഷത്തിന്റെ കൈവശമുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ മുന്നണി വിടാനാണ് തയാറെടുക്കുന്നത്. മുന്നണി വിട്ടാലും സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കും. മുന്നണി നേതൃത്വം ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെങ്കില്‍ യു.ഡി.എഫില്‍ തുടരേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.

Loading...