കർണാടകത്തിൽ രാജി ഭീഷണി മുഴക്കിയ വനിതാ എം എൽ എയെ ഭർത്താവിന് സ്ഥലംമാറ്റം നൽകി അനുനയിപ്പിച്ചു

ബെംഗളൂരു:നാടകീയമായ സംഭവ വികാസങ്ങളാണ് കർണാടകത്തിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. രാജിഭീഷണി മുഴക്കിയ വനിതാ എം.എൽ.എ.യെ കോൺഗ്രസ് നേതൃത്വം അനുനയിപ്പിച്ചത് ഭർത്താവിന് സ്ഥലംമാറ്റം നൽകിക്കൊണ്ട്.

ഖാനാപുരയിൽനിന്നുള്ള പാർട്ടി എം.എൽ.എ. അഞ്ജലി നിംബാൽക്കറാണ് ഈ നീക്കത്തെത്തുടർന്ന് വിമതപ്പട്ടമഴിച്ചത്.

Loading...

ഇവരുടെ ഭർത്താവായ, സംസ്ഥാന പോലീസ് സി.ഐ.ഡി. വിഭാഗം ഐ.ജി. ഹേമന്ത് നിംബാൽക്കർക്ക് അഴിമതിവിരുദ്ധ ബ്യൂറോയിലേക്കാണ് സ്ഥലംമാറ്റം നൽകിയത്.

വ്യാഴാഴ്ച രാജിവെക്കാനാണ് അഞ്ജലി പദ്ധതിയിട്ടിരുന്നത്. ബുധനാഴ്ച വൈകീട്ടുവരെ രാജിഭീഷണി മുഴക്കിയിരുന്നു.

ഭർത്താവിന് സ്ഥലംമാറ്റംവേണമെന്ന് അഞ്ജലി നേരത്തേ ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഹേമന്ത് നിംബാൽക്കർ മാറിയ ഒഴിവിൽ സി.ഐ.ഡി.യിലേക്ക് എം. ചന്ദ്രശേഖറെ നിയമിച്ചു. ഇദ്ദേഹം നിലവിൽ അഴിമതിവിരുദ്ധ ബ്യൂറോയിൽ ഐ.ജി. ആണ്.