കൊവിഷീൽഡിന്റെ വില വർദ്ധനവ് അനിവാര്യം; വിശദീകരണവുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊറോണ പ്രതിരോധ വാക്‌സിൻ കൊവിഷീൽഡിന്റെ വില വർദ്ധനവിനെതിരെ വ്യാപക ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ വില വർദ്ധിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്‌സിൻ ഉത്പാദനം ഇതേ രീതിയിൽ തുടരാൻ വിലവർദ്ധനവ് ആവശ്യമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന കൊറോണ പ്രതിരോധ വാക്‌സിനാണ് കൊവിഷീൽഡ്. പ്രാരംഭഘട്ടത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ചുരുങ്ങിയ വിലയ്ക്കാണ് വാക്‌സിൻ നൽകിയിരുന്നത്. ഇത് ഫണ്ടിംഗിന്റെ ഭാഗമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വിലയിൽ വാക്‌സിൻ നൽകുക സാദ്ധ്യമല്ല. വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നുണ്ട്. അതിനാൽ വാക്‌സിൻ നിർമ്മാണം വിപുലമാക്കേണ്ടതുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Loading...

ദിവസങ്ങൾക്ക് മുൻപാണ് കൊവിഷീൽഡ് വാക്‌സിന്റെ വില ഉയർത്തുന്നതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. സ്വകാര്യ ആശുപത്രിയ്ക്ക് 600 രൂപ നിരക്കിലും, സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിലുമാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരുമായി പുതിയ കരാർ ഉണ്ടാക്കിയാലും പുതിയ വില ബാധകമാണ്. അതേസമയം ഒരു നിശ്ചിത അളവ് വാക്സിൻ മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയുള്ളു എന്നും, മുൻ നിശ്ചയിച്ച കരാർ പ്രകാരം കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിൽ അൻപത് ശതമാനം വാക്സിൻ നൽകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.