ഫുട്ബോള്‍ ലഹരിയാകരുതെന്നും താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത

മലപ്പുറം. ഖത്തറില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടെ ഫുട്‌ബോള്‍ ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത. ഫുട്‌ബോള്‍ താരാരാധന ഇസ്ലാമിക വിരുദ്ധമെന്ന് സമസ്ത പറയുന്നു. ഫുട്‌ബോള്‍ ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും സമസ്ത ഇതിന് നല്‍കുന്ന വിശദീകരണം. കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണെന്നും സമസ്ത പറയുന്നു.

പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് സംഘടന ചോദിക്കുന്നു. ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തില്‍ വിശ്വാസികള്‍ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.

Loading...