കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ- ഗവര്‍ണര്‍

ന്യൂഡല്‍ഹി. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിവലൂടെയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്തും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിന് ഉണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പതിവില്ലാതെ പുറത്തിറക്കി മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്നലെ രാജ്ഭവനലെത്തിച്ചത്. ഓര്‍ഡിനന്‍സില്‍ തീരുമാനം താനെടുക്കില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പ് പറഞ്ഞിരുന്നു.

നിയമപരമായി നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചത്. ഗവര്‍ണര്‍ക്കെതിരെ ആദ്യം ഓര്‍ഡിനന്‍സ് പിന്നാലെ ബില്‍ എന്നാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കിയത്. അുത്ത ബുധനാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ഉദ്ദേശിച്ചുള്ള പ്രത്യേക ബില്‍ കൊണ്ടുവരുന്നതിന് സഭാ സമ്മേളനം വിളിക്കും.

Loading...

ഗവര്‍ണറുടെ പരിഗണനയില്‍ ഓര്‍ഡിനന്‍സ് ഇരിക്കുമ്പോള്‍ ബില്‍ പാസാക്കാമെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയിലിരിക്കുമ്പോഴും ബില്‍ പാസാക്കാമെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്പ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. സഭ ചേര്‍ന്ന് പിന്നീട് താല്‍ക്കാലികമായി നിര്‍ത്തി വെച്ച ശേഷം ക്രിസ്തുമസ് അവധിക്ക് ശേഷം തുടങ്ങി പുതുവര്‍ഷം വരെ നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോയ ഗവര്‍ണര്‍ 20ന് മടങ്ങിയെത്തും.